ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഇടിച്ചിറങ്ങി

ഇറാൻ വിദേശകാര്യമന്ത്രി അമിർ അബ്ദുല്ലാഹിയനും ഹെലികോപ്റ്ററിലുണ്ടായിരുന്നു.
ഇബ്രാഹിം റൈസി
ഇബ്രാഹിം റൈസി
Updated on

ന്യൂഡൽഹി: ഇറാൻ‌ പ്രസിഡന്‍റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അസർബൈജാനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ട്. ഇറാൻ വിദേശകാര്യമന്ത്രി അമിർ അബ്ദുല്ലാഹിയനും ഹെലികോപ്റ്ററിലുണ്ടായിരുന്നു. മറ്റാരൊക്കെ ഒപ്പമുണ്ടായിരുന്നുവെന്നതിൽ വ്യക്തതയില്ല. അപകടത്തിന്‍റെ കാരണവും വ്യക്തമല്ല. കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലെ ജോൾഫയ്ക്കു സമീപം അരാസ് നദിയിൽ പണിത അണക്കെട്ട് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു റൈസി.

രക്ഷാപ്രവർത്തകർ പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

2021ലെ തെരഞ്ഞെടുപ്പിലാണ് റൈസി പ്രസിഡന്‍റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇറാന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറവു ഭൂരിപക്ഷത്തോടെയാണ് റൈസി അധികാരത്തിലേറിയത്.റഷ്യ-യുക്രൈൻ യുദ്ധത്തിൽ റഷ്യയെ സഹായിച്ച ഇറാൻ ഇസ്രയേലിനെതിരേ വൻതോതിൽ ഡ്രോൺ- മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com