ഇന്ത്യൻ നാവികസേനയുടെ ആദ്യ ഇലക്‌ട്രിക് യുദ്ധക്കപ്പൽ നിർമാണത്തിനു പങ്കാളിത്തവുമായി റോൾസ് റോയ്സ്

 

getty images 

India

ഇന്ത്യൻ നാവിക സേനയ്ക്ക് ഇനി ഇലക്‌ട്രിക് യുദ്ധക്കപ്പലും: സഹകരിക്കാൻ റോൾസ് റോയ്സ്

ഇന്ത്യൻ നാവികസേനയുടെ ആദ്യ ഇലക്‌ട്രിക് യുദ്ധക്കപ്പൽ നിർമാണത്തിനു പങ്കാളിത്തവുമായി റോൾസ് റോയ്സ്.

Reena Varghese

മുംബൈ: ഇന്ത്യൻ നാവികസേനയുടെ ആദ്യ ഇലക്‌ട്രിക് യുദ്ധക്കപ്പൽ നിർമാണത്തിനു പങ്കാളിത്തവുമായി റോൾസ് റോയ്സ്. യുദ്ധക്കപ്പൽ രൂപകൽപ്പന ചെയ്യാനും വിന്യസിക്കാനുമുള്ള താൽപര്യമാണ് റോൾസ് റോയ്സ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ നാവികസേനയുടെ ശക്തി വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

ഹൈബ്രീഡ്-ഇലക്‌ട്രിക്, ഫുൾ-ഇലക്‌ട്രിക് പ്രൊപ്പൽഷൻ സംവിധാനങ്ങളുപയോഗിച്ച് ഇന്ത്യൻ നാവിക സേനയുടെ ആധുനികവത്കരണത്തെ പിന്തുണയ്ക്കുകയാണ് റോൾസ് റോയ്സിന്‍റെ ഈ പങ്കാളിത്തത്തിന്‍റെ ലക്ഷ്യം.

നിലവിൽ 1400ലധികം റോൾസ് റോയ്സ് എൻജിനുകൾ ഇന്ത്യൻ വ്യോമ, നാവിക, തീരസംരക്ഷണ സേനകളിൽ ഉപയോഗിക്കുന്നുണ്ട്. ആഗോള സമുദ്ര പ്രൊപ്പൽഷന്‍റെ മുൻനിര വിതരണക്കാർ കൂടിയാണ് റോൾസ് റോയ്സ്. ഈ പദ്ധതി ഇന്ത്യൻ നാവിക പദ്ധതികളിൽ നിർണായക പങ്കു വഹിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്‍റെ ആദ്യ ഇലക്‌ട്രിക് യുദ്ധക്കപ്പലാണ് വികസിപ്പിക്കാൻ പോകുന്നത്.

ഉദ്ഘാടനത്തിനിടെ പാഞ്ഞെത്തിയ സ്വകാര‍്യ ബസുകൾക്കെതിരേ നടപടി സ്വീകരിച്ച് ഗതാഗത മന്ത്രി

MPTM 2025: മധ്യപ്രദേശ് ടൂറിസത്തിനു പുതിയ കുതിപ്പ്

ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു; ടി20 ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി നമീബിയ

പ്രൈം വോളിബോള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ വീഴ്ത്തി ബംഗളൂരു ടോര്‍പിഡോസ്

ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ 10 പ്രതികൾ; ശബരിമലയിലെ സ്വർണക്കൊള്ളയിൽ കേസെടുത്തു