India

റോവറിന്‍റെ സഞ്ചാര പാതയിൽ വലിയ ഗർത്തങ്ങൾ; ചിത്രങ്ങൾ പുറത്തുവിട്ട് ഇസ്രൊ

സുരക്ഷിതമായ മറ്റൊരു പാതയിലൂടെ റോവർ നീങ്ങുകയാണ്

ബെംഗളൂരു: റോവർ പകർത്തിയ ചന്ദ്രാപരിതലത്തിലെ ചിത്രങ്ങൽ പുറത്തുവിട്ട് ഐഎസ്ആർഒ. പ്രഗ്യാൻ റോവർ ഇന്നലെ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതിനിടെ നാലു മീറ്റർ വ്യാസമുള്ള വലിയ ഗർത്തത്തിനു മുന്നിൽ നിന്നും റോവറിന്‍റെ സഞ്ചാരപാത തിരിച്ചുവിട്ടതായി ഐഎസ്ആർഒ അറിയിച്ചു.

"ഓഗസ്റ്റ് 23 ന് റോവർ സഞ്ചരിക്കുന്ന പാത‍യുടെ മൂന്നു മീറ്റർ ദൂരത്തായി 4 മീറ്റർ വ്യസമുള്ള ഗർത്തം കണ്ടു. ഇതേതുടർന്ന് വന്ന വളിക്കു തിരിച്ചു പോകാൻ റോവറിന് നിർദേശം നൽകി. ഇപ്പോൾ സുരക്ഷിതമായ മറ്റൊരു പാതയിലൂടെ റോവർ നീങ്ങുകയാണെന്നും ഐഎസ്ആർഒ എക്സിൽ കുറിച്ചു.'

ദക്ഷിണധ്രുവത്തിലെ താപവ്യതിയാനം പഠിച്ച ചന്ദ്രയാൻ-3 കഴിഞ്ഞ ദിവസം വിവരങ്ങൾ പുറത്തുവിട്ടിരുന്നു. വിക്രം ലാൻഡറിലെ ചേസ്റ്റ് പേ ലോഡിൽ നിന്നുള്ള നിർണായക വിവരങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്. മേ​ൽ​മ​ണ്ണി​നു തൊ​ട്ടു​മു​ക​ളി​ലു​ള്ള ഭാ​ഗം, മേ​ൽ​മ​ണ്ണ്, തൊ​ട്ടു​താ​ഴെ​യു​ള്ള ഭാ​ഗം എ​ന്നി​വ​യി​ൽ അ​തി​ശ​യി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ താ​പ​നി​ല വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് ഇ​സ്രൊ. ഉ​പ​രി​ത​ല​ത്തി​ൽ ‌‌നി​ന്നു താ​ഴേ​ക്കു നീ​ങ്ങു​മ്പോ​ൾ താ​പ​നി​ല പെ​ട്ടെ​ന്നു താ​ഴു​ന്നു. ഉ​പ​രി​ത​ല​ത്തി​ൽ 50-60 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നോ​ട​ടു​ത്താ​ണു താ​പ​നി​ല. 80 മി​ല്ലി​മീ​റ്റ​ര്‍ താ​ഴേ​ക്ക് എ​ത്തു​മ്പോ​ള്‍ താ​പ​നി​ല മൈ​ന​സ് 10 ഡി​ഗ്രി സെ​ല്‍ഷ്യ​സി​ലേ​ക്കെ​ത്തു​ന്ന​താ​യി ഗ്രാ​ഫി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം