ആര്‍ബിഐ പുതിയ 20 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നു

 

Representative image

India

ആര്‍ബിഐ പുതിയ 20 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നു

മുന്‍കാലങ്ങളില്‍ പുറത്തിറക്കിയ എല്ലാ 20 രൂപയുടെ നോട്ടുകളും സാധുതയുള്ളതും നിയമപരമായി സ്വീകാര്യവുമായി തുടരുമെന്ന് ആർബിഐ

മുംബൈ: ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പുള്ള പുതിയ 20 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കും. പുതിയ ഗവര്‍ണറുടെ ഒപ്പ് ഒഴികെ, നിലവിലുള്ള 20 രൂപ നോട്ടുകളുടെ രൂപകല്‍പ്പനയും സവിശേഷതകളും പുതിയ നോട്ടുകള്‍ നിലനിര്‍ത്തും.

ആര്‍ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, മഹാത്മാഗാന്ധിയുടെ ഛായാചിത്രമുള്ള പുതിയ 20 രൂപ നോട്ടുകളുടെ അളവ് 63 എംഎം 129 എംഎം ആയിരിക്കും. അടിസ്ഥാന നിറം ഗ്രീനിഷ് യെല്ലോ ആണ്. നോട്ടിന്‍റെ മറുവശത്ത് ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം പ്രദര്‍ശിപ്പിക്കുന്ന എല്ലോറ ഗുഹകളുടെ ചിത്രീകരണവും ഉണ്ടാകും.

മുന്‍കാലങ്ങളില്‍ പുറത്തിറക്കിയ എല്ലാ 20 രൂപയുടെ നോട്ടുകളും, ഇഷ്യൂ ചെയ്യുന്ന ഗവര്‍ണറുടെ ഒപ്പ് പരിഗണിക്കാതെ തന്നെ, സാധുതയുള്ളതും നിയമപരമായി സ്വീകാര്യവുമായി തുടരുമെന്ന് ആര്‍ബിഐ വ്യക്തമാക്കി.

നിലവിലെ ഗവര്‍ണറുടെ ഒപ്പുള്ള പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നത് സ്ഥാപനത്തിന്‍റെ നേതൃത്വത്തില്‍ വരുന്ന മാറ്റത്തെത്തുടര്‍ന്നുള്ള ഒരു സാധാരണ നടപടിക്രമമാണെന്ന് കേന്ദ്ര ബാങ്ക് വ്യക്തമാക്കി. നിലവിലുള്ള കറന്‍സിയുടെ സാധുതയെയോ ഉപയോഗത്തെയോ ഈ പ്രക്രിയ ബാധിക്കില്ല.

രാഷ്ട്രപതി ഒപ്പുവച്ചു; ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി

ബെവ്കോ ജീവനക്കാർ‌ക്ക് ഓണസമ്മാനമായി ഇത്തവണ റെക്കോർഡ് ബോണസ്

രാഹുലിനെതിരെയുളള പ്രതിഷേധ മാർച്ചിന് എത്തിച്ച കോഴി ചത്തു; മഹിളാ മോർച്ചയ്ക്കെതിരേ പരാതി

രാഹുൽ രാജി വയ്ക്കണം; എംഎൽഎ ഓഫിസിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച്

"തോളിൽ കൈയിട്ടു നടന്നവന്‍റെ കുത്തിന് ആഴമേറും''; യൂത്ത് കോൺഗ്രസിൽ പരസ്യപ്പോര്