മോഹൻ ഭാഗവത്
File
ന‍്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. മതം ചോദിച്ച് ഹിന്ദുകൾക്ക് ആരെയും കൊല്ലാൻ ആവില്ലെന്നും അതിനാലാണ് രാജ‍്യം ശക്തമായി നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
''ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യണം. ഉടനെ തന്നെ അത് യാഥാർഥ‍്യമാകും. ഇത് ധർമവും അധർമവും തമ്മിലുള്ള പോരാട്ടമാണ്'', അദ്ദേഹം പറഞ്ഞു.
അധികാരമുണ്ടെങ്കിൽ അത് പ്രയോഗിക്കേണ്ട സമയമിതാണെന്നും, ഇതിലൂടെ അധികാരി ശക്തനാണെന്ന സന്ദേശം ലോകത്തിനു നൽകണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.