എസ്. ജയശങ്കർ

 
India

പശ്ചിമേഷ്യൻ സംഘർഷം ആശങ്കാജനകം; ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സജ്ജമെന്ന് പ്രതിരോധ മന്ത്രി

ഗൾഫ് രാജ്യങ്ങളിൽ മാത്രം ഒരു കോടിയോളം ഇന്ത്യക്കാരാണ് ഉള്ളത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സജ്ജമാണെന്ന് പ്രതിരോധമന്ത്രി എസ്. ജയശങ്കർ. രാജ്യസഭയിലാണ് മന്ത്രിയുടെ പ്രസ്താവന. പൗരന്മാരുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും നിലവിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അടിയന്തര സാഹചര്യത്തിൽ യുദ്ധക്കപ്പലിന് നങ്കൂരമിടാൻ കൊച്ചിയിൽ അനുമതി നൽകിയതിന്‍റെ പേരിൽ ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയോട് നന്ദി അറിയിച്ചതായും മന്ത്രി പറഞ്ഞു.

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക സുരക്ഷാ കാബിനറ്റ് യോഗം ചേർന്നതായും വിവിധ രാജ്യങ്ങളുമായി നയതന്ത്രചർച്ചകൾ നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.

ഗൾഫ് രാജ്യങ്ങളിൽ മാത്രം ഒരു കോടിയോളം ഇന്ത്യക്കാരാണ് ഉള്ളത്. ഇറാനിൽ ആയിരക്കണക്കിന് ഇന്ത്യക്കാരുണ്ട്. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും നിലവിലെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് ഇന്ത്യയുടെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ജയശങ്കർ പറഞ്ഞു.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്