സെയ്ഫ് അലി ഖാനെ ഐസിയുവിൽ നിന്ന് മാറ്റി; ആരോഗ‍്യനിലയിൽ പുരോഗതി  
India

സെയ്ഫ് അലി ഖാനെ ഐസിയുവിൽ നിന്ന് മാറ്റി; ആരോഗ‍്യനിലയിൽ പുരോഗതി

അണുബാധയേൽക്കാൻ സാധ‍്യതയുള്ളതിനാൽ ഒരാഴ്ചയോളം സന്ദർശകരെ വിലക്കിയതായും ഡോക്‌ട്ർമാർ അറിയിച്ചു

Aswin AM

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്‍റെ ആരോഗ‍്യനിലയിൽ പുരോഗതി. താരത്തെ ഐസിയുവിൽ നിന്ന് മാറ്റിയതായി ഡോക്‌ടർമാർ അറിയിച്ചു. സെയ്ഫിന് നന്നായി നടക്കാൻ കഴിയുന്നുണ്ട്. വേദനയോ മറ്റ് പ്രശ്നങ്ങളോ ഇല്ല. ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. അണുബാധയേൽക്കാൻ സാധ‍്യതയുള്ളതിനാൽ ഒരാഴ്ചയോളം സന്ദർശകരെ വിലക്കിയതായും ഡോക്‌ട്ർമാർ അറിയിച്ചു.

വ‍്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു താരത്തിനെതിരേ ആക്രമണമുണ്ടായത്. കയ്യിലും കഴുത്തിലുമായി ആറ് മുറിവുകളുണ്ടായിരുന്നു. നട്ടെല്ലിൽ തുളഞ്ഞു ക‍യറിയ കത്തിയുടെ ഭാഗം നീക്കിയതായി നേരത്തെ ഡോക്‌ടർമാർ അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പിനു മുൻപേ ലാലു കുടുങ്ങി; ഗൂഢാലോചനയും വഞ്ചനയും ചുമത്തി കോടതി

"ഡ്രൈവർ മഹാനാണെങ്കിൽ ക്ഷമ പറഞ്ഞേക്കാം"; ബസ് പെർമിറ്റ് റദ്ദാക്കിയതിൽ പ്രതികരിച്ച് ഗണേഷ് കുമാർ

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ; അംഗത്വം സ്വീകരിച്ചു

കോട്ടയം മെഡിക്കൽ കോളെജ് അപകടം; മരിച്ച ബിന്ദുവിന്‍റെ മകൻ ജോലിയിൽ പ്രവേശിച്ചു

"യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ഞാൻ മിടുക്കനാണ്"; പാക്-അഫ്ഗാൻ പ്രശ്നവും പരിഹരിക്കുമെന്ന് ട്രംപ്