സന്ദീപ് ദീക്ഷിത്
ന‍്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച ശശി തരൂർ എംപിക്കെതിരേ ആഞ്ഞടിച്ച് സന്ദീപ് ദീക്ഷിത്. എന്തിനാണ് ഇപ്പോഴും കോൺഗ്രസിൽ തുടരുന്നതെന്നും തരൂർ അവസരവാദിയാണെന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു.
ബിജെപിയുടെയും മോദിയുടെയും നയങ്ങൾ സ്വന്തം പാർട്ടിയുടെ നയങ്ങളേക്കാൾ നല്ലതാണെന്ന് തോന്നുണ്ടെങ്കിൽ ആ കാര‍്യത്തിൽ വിശദീകരണം നൽകണമെന്നും സന്ദീപ് ദീക്ഷിത് കൂട്ടിച്ചേർത്തു. രാജ‍്യത്തെ കുറിച്ച് ശശി തരൂരിന് കാര‍്യമായ ധാരണയില്ലെന്നാണ് താൻ കരുതുന്നതെന്നും സന്ദീപ് പറഞ്ഞു.