കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി
file image
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയുമെന്ന് സുപ്രീം കോടതി ചോദിച്ചു.
സാമൂഹിക പരിഷ്കരണമെന്ന പേരിൽ മതത്തിന്‍റെ അന്തസത്ത ഇല്ലാതാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമല യുവതി പ്രവേശന കേസിലെ വാദത്തിനിടെയാണ് ചീഫ് ജസ്റ്റീസിന്റെ നിർണായക നിരീക്ഷണം.