തമിഴ്നാട്ടിൽ സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ച് അപകടം; മൂന്നു കുട്ടികൾ മരിച്ചു

 
India

തമിഴ്നാട്ടിൽ സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ച് മൂന്നു കുട്ടികൾ മരിച്ചു

ട്രെയിൻ വരുന്നത് കണ്ടിട്ടും സ്കൂൾ ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയായിരുന്നെന്നാണ് വിവരം

ചെന്നൈ: തമിഴ്നാട്ടിലെ കടലൂരിൽ സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു. നിരവധി കുട്ടികൾക്ക് പരുക്കേറ്റു. കടലൂരിന് സമീപം ശെമ്പന്‍കുപ്പം എന്ന സ്ഥലത്താണ് അപകടമുണ്ടായത്.

ട്രെയിൻ വരുന്നത് കണ്ടിട്ടും സ്കൂൾ ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയായിരുന്നെന്നാണ് വിവരം. ഇതാണ് അപകടകാരണമെന്ന് അധികൃതർ പറയുന്നു.

10 കുട്ടികളും ഡ്രൈവറും ആയയുമാണ് വാഹനത്തിലുണ്ടായിരുന്നത്. സ്ഥലത്തു നിന്നു മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരെയും ചികിത്സക്കായി മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പ്രതി അനൂപ് മാലിക് പിടിയിൽ

പ്രധാനമന്ത്രി ചൈനയില്‍; ഷി ജിന്‍പിങ്ങുമായി ഞായറാഴ്ച കൂടിക്കാഴ്ച

അയ്യപ്പ സംഗമത്തെ ഉപാധികളോടെ പിന്തുണച്ച് എൻഎസ്എസ്

ഷാജൻ സ്കറിയയ്ക്ക് മർദനം