ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം; 2 ഭീകരരെ സുരക്ഷാ സേന വധിച്ചു
കുപ്വാര: വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിൽ 2 ഭീകരരെ സുരക്ഷാ സേന വധിച്ചു. കേരൻ സെക്ടറിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിന്‍റെ ഭാഗമായി നടത്തിയ വെടിവയ്പ്പിലാണ് 2 ഭീകരർ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ പുരോഗമിക്കുകയാണ്.
കശ്മീർ താഴ്‌വരയിലേക്ക് നുഴഞ്ഞുകയറാൻ തീവ്രവാദികൾ നിയന്ത്രണരേഖയ്ക്ക് കുറുകെയുള്ള ലോഞ്ച് പാഡുകളിൽ കാത്തിരിക്കുന്നുണ്ടെന്നും എന്നാൽ സുരക്ഷാ സേന ജാഗ്രത പാലിക്കുകയും വ്യാപക തെരച്ചിൽ നടത്തുകയും ചെയ്യുന്നത് മൂലം ഭീകരരുടെ നീക്കങ്ങളെ കൃത്യമായി തകർക്കാനാവുന്നുണ്ടെന്നും ഒരു മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.