സെക്സ് എജ്യുക്കേഷൻ നിർബന്ധിത പഠന വിഷയമാക്കാൻ കർണാടക

 
India

സെക്സ് എജ്യുക്കേഷൻ നിർബന്ധിത പഠന വിഷയമാക്കാൻ കർണാടക

8 മുതൽ പ്ലസ് 2 വരെയുള്ള കുട്ടികൾക്കാണ് സെക്സ് എജ്യുക്കേഷൻ നിർബന്ധ പഠന വിഷയമാക്കുന്നത്

ബംഗളൂരു: സെക്സ് എജ്യുക്കേഷൻ നിർബന്ധിത പഠന വിഷയമാക്കാൻ കർണാടക സർക്കാർ. ലഹരിക്കെതിരേ സ്കൂൾ തലത്തിൽ നിന്നും പ്രതിരോധം സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചു.

8 മുതൽ പ്ലസ് 2 വരെയുള്ള കുട്ടികൾക്കാണ് സെക്സ് എജ്യുക്കേഷൻ നിർബന്ധ പഠന വിഷയമാക്കുന്നത്. ആഴ്ചയിൽ 2 ക്ലാസുകളാവും ഉണ്ടാവുക. ഡോക്‌ടർമാരും പൊലീസ് ഉദ്യോഗസ്ഥരുമാവും വിഷയത്തിൽ ക്ലാസുകളെടുക്കുക. വർഷത്തിൽ 2 തവണ എല്ലാ ക്ലാസുകളിലെയും കുട്ടികൾക്ക് സമഗ്ര ആരോഗ്യ പരിശോധനകൾ ഉണ്ടാവും.

പിഎച്ച്സികളിൽ നിന്നും ആളുകളെ കൊണ്ടുവന്ന് ലഹരി വിരുദ്ധ ക്ലാസുകൾ എടുപ്പിക്കും. പ്രശ്നക്കാരായ കുട്ടികളെ പ്രത്യേകം കൗൺസിലിംഗിന് വിധേയരാക്കും. കേളെജുകളിലെല്ലാം കൗൺസിലിങ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ അറിയിച്ചു.

വിംബിൾഡണിൽ കന്നി കീരിടം നേടി ഇഗ സ്വിയാടെക്ക്

''രാഷ്ട്രീയ കൂട്ടുക്കച്ചവടം അനുവദിക്കില്ല''; പി.കെ. ശശിക്കെതിരേ ഡിവൈഎഫ്ഐ

പോക്സോ കേസ്; മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്