India

ഭട്ടിന്‍ഡ കരസേനകേന്ദ്രത്തിൽ ഇന്നും സൈനികന്‍ വെടിയേറ്റ് മരിച്ചു

വെടിയേറ്റയുടന്‍ ജവാനെ മിലിറ്ററി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ന്യൂഡൽഹി: പഞ്ചാബിലെ ഭട്ടിന്‍ഡയിലെ കരസേനകേന്ദ്രത്തിൽ സൈനികന്‍ വെടിയേറ്റ് മരിച്ചു. ലഘു രാജ് ശങ്കർ എന്നയാളാണ് മരിച്ചത്. തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയുതിർന്നതാണെന്നാണ് സൈന്യത്തിന്‍റെ വിശദീകരണം. ഇന്നു പുലർച്ചെയായിരുന്നു സംഭവം. സ്വന്തം തോക്കിൽ നിന്നും വെടിയേറ്റാണ് ഇയാൾ മരിച്ചത്.

വെടിയേറ്റയുടന്‍ ജവാനെ മിലിറ്ററി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാൽ സൈനികന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം എന്നാണ് ഭട്ടിന്‍ഡ എസ്പി പറയുന്നത്. ഏപ്രിൽ 11ന് ലീവ് കഴിഞ്ഞ് ഇയാൾ ക്യാമ്പിൽ തിരിച്ചെത്തിയതെയുള്ളു.

അതേസമയം, ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിൽ ഇന്നലെ 4 സൈനികർ വെടിയേറ്റു മരിച്ച സംഭവവുമായി ഇതിന് ബന്ധമില്ലെന്നാണ് സൈനീക വൃത്തങ്ങൾ അറിയിച്ചത്.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു