സോണിയ ഗാന്ധി File photo
India

സോണിയ ഗാന്ധിയുടെ ആരോഗ്യം തൃപ്തികരമെന്ന് ഡോക്റ്റർ; നിരീക്ഷണത്തിൽ തുടരുന്നു

ജൂൺ 15നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ആരോഗ്യം തൃപ്തികരമായി തുടരുന്നുവെന്ന് സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ. വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്ന് ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് സോണിയ ഗാന്ധി. ജൂൺ 15നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ അവരുടെ ആരോഗ്യം സ്ഥിരതയോടെയാണെന്നും പ്രത്യേകം ഡയറ്റ് നിർദേശിച്ചിട്ടുണ്ടെന്നും ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് വ്യക്തമാക്കി.

ഇപ്പോഴും സോണിയ നിരീക്ഷണത്തിൽ തുടരുകയാണ്. അതേ സമയം ആശുപത്രിയിൽ നിന്ന് എന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.

യൂത്ത് കോൺഗ്രസ് മാർച്ച്; സന്ദീപ് വാര‍്യർ അടക്കമുള്ളവർക്ക് ജാമ‍്യം

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ; ഓറഞ്ച്, യെലോ അലർട്ടുകൾ‌

ഓസീസ് പരമ്പര; ഇന്ത‍്യൻ ടീം യാത്ര തിരിച്ചു

കോട്ടയത്ത് വിദ്യാർഥിനി പ്രസവിച്ചു

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; ജെഡിയു ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു