Goa 
India

സ്പിരിച്വല്‍ ടൂറിസം: ഉത്തരകാശിയേയും ദക്ഷിണ കാശിയേയും ബന്ധിപ്പിച്ച് ഗോവ ടൂറിസം

ആത്മീയ യാത്ര, യോഗ, വെല്‍നസ്, മറ്റു സ്പിരിച്വല്‍ അനുഭവങ്ങള്‍ എന്നിവയെ കൂടുതല്‍ പ്രചരിപ്പിക്കുന്നതിനാണ് നടപടികള്‍

കൊച്ചി: ഗോവയെ സ്പിരിച്വല്‍ ടൂറിസം കേന്ദ്രമാക്കുന്നതിന് വിപുലമായ പദ്ധതികളുമായി ഗോവ ടൂറിസം വകുപ്പ്. ഉത്തരകാശിയേയും ദക്ഷിണ കാശിയേയും ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമായി ഗോവയെ മാറ്റുകയാണ് ലക്ഷ്യം. ഉത്തരാഖണ്ഡ്, ഡെറാഡൂണ്‍, നാഗ്പൂര്‍, ഗുവാഹട്ടി എന്നിവിടങ്ങളിലേക്ക് മോപ വിമാനത്താവളത്തില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഈ രണ്ട് പ്രധാന ആത്മീയ കേന്ദ്രങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കുകയും ഗോവയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയും ചെയ്യുമെന്ന് ഗോവ ടൂറിസം മന്ത്രി രോഹന്‍ എ ഖവുന്തെ പറഞ്ഞു.

ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഉന്നതാധികാര സമിതിയുടെ 11ാമത് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. ടൂറിസം വ്യവസായ രംഗത്തുള്ള എല്ലാവരേയും ഒരുമിപ്പിക്കുന്ന ഒരു സമ്മേളനം ഈ മാസം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു. ആത്മീയ യാത്ര, യോഗ, വെല്‍നസ്, മറ്റു സ്പിരിച്വല്‍ അനുഭവങ്ങള്‍ എന്നിവയെ കൂടുതല്‍ പ്രചരിപ്പിക്കുന്നതിനാണ് നടപടികള്‍.

സ്പിരിച്വല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതനായി ഈ രംഗത്തെ പ്രമുഖരായ ടെമ്പിള്‍ കണക്ടുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രവും ഒപ്പുവച്ചു. വരാനിരിക്കുന്ന ശിവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആറു നഗരങ്ങളില്‍ ഉത്സവങ്ങള്‍ സംഘടിപ്പിക്കും. ഗോവയുടെ സമ്പന്ന സാംസ്‌കാരിക പാരമ്പര്യം ഈ ഉത്സവങ്ങളില്‍ സഞ്ചാരികള്‍ക്കായി പ്രദര്‍ശിപ്പിക്കും. കൂടാതെ സ്‌പോര്‍ട്‌സ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി