മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ

 
India

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ

ഇന്ത്യൻ നാവികസേനയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ വാട്സ് ആപ്പ് വഴി പാക്കിസ്ഥാനുമായി പങ്കുവെച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ

Jisha P.O.

മംഗളുരൂ: ഇന്ത്യൻ നാവികസേനയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തിയ നൽകിയ കേസിൽ ഒരാൾ കൂടി ഉഡുപ്പി പൊലീസിന്‍റെ പിടിയിലായി. മാൽപെ-കൊച്ചി കപ്പൽശാല ലിമിറ്റഡിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ എന്ന ഭരത്കുമാർ ഖദായതയെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഗുജറാത്ത് ആനന്ദ് താലൂക്കിലെ കൈലാസ് നഗർ സ്വദേശിയാണ്.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കഴിഞ്ഞദിവസം ആദ്യം ഉത്തർപ്രദേശ് സ്വദേശികളായ രോഹിത്, സാന്ത്രി എന്നിവരേ അറസ്റ്റ് ചെയ്തതിരുന്നു.

ഇവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.ഇന്ത്യൻ നാവികസേനയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ വാട്സ് ആപ്പ് വഴി പാക്കിസ്ഥാനുമായി പങ്കുവെച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇവർക്ക് ഇതിന് പണവും ലഭിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

വനിതാ ഏഷ്യ കപ്പ് നേടിയ ഇന്ത്യക്ക് ട്രോഫി ഇല്ല! പാക് മന്ത്രിയുടെ സാന്നിധ്യത്തിൽ നാടകീയ രംഗങ്ങൾ

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ