തിങ്കളാഴ്ച പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യാനിരുന്ന വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ് 
India

തിങ്കളാഴ്ച പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യാനിരുന്ന വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്

5 പേർ പിടിയിൽ

Ardra Gopakumar

റായ്പൂർ: ഛത്തീസ്ഗഡിൽ തിങ്കളാഴ്ച പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യാനിരുന്ന വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്. ഛത്തീസ്ഗഡിലെ ദുർഗിൽ നിന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേക്ക് സർവീസ് നടത്താൻ നിശ്ചയിച്ചിരിക്കുന്നതായിരുന്ന ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്. ഫ്ലാഗ് ഓഫിന് മുമ്പ് ട്രയൽ റൺ നടത്തുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തിൽ ബഗ്ബഹാര സ്വദേശികളായ 5 പേർ അറസ്റ്റിലായി.

വെള്ളിയാഴ്ച രാവിലെ വിശാഖപട്ടണത്തു നിന്ന് മടങ്ങിവരുന്നതിനിടെ ബഗ്ബഹാര റെയിൽവെ സ്റ്റേഷന് സമീപത്തുവച്ച് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ട്രെയിനിലെ 3 കോച്ചുകളിലുള്ള മൾട്ടി ലെയേർഡ് ജനലുകൾ കല്ലേറിൽ തകർന്നു. ആർക്കും പരുക്കേറ്റിട്ടില്ല. സംഭവത്തിൽ ശിവ് കുമാർ ബാഗൽ, ദേവേന്ദ്ര കുമാർ, ജീത്തു പാണ്ഡേസ സോൻവാനി, അർജുൻ യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ റെയിൽവെ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.

ബ്രിക്സ് ഉച്ചകോടി: സസ്പെൻസിന് വിരാമം; ഷി ജിൻപിങ് ഇന്ത്യയിലെത്തും

ബ്രിക്സ് ഉച്ചകോടി; ലോകനേതാക്കൾക്കായി 500 ആഡംബര വാഹനങ്ങൾ സജ്ജം

ചൈനയിൽ ചരക്കുകപ്പലിന് തീപിടിച്ചു; 20 പേർ മരിച്ചു, അഞ്ച് പേരെ കാണാനില്ല

ചാറ്റ്ജിപിടിയുടെ ‘80 വൈബ്’ ട്രെൻഡ് രാഷ്ട്രീയപ്പോരിലേക്ക്; കോൺഗ്രസും ബിജെപിയും എഐ ചിത്രങ്ങളുമായി രംഗത്ത്

ചെങ്കോട്ട സ്ഫോടനത്തിലെ മുഖ‍്യ പ്രതി ഉമർ നബി ആദ‍്യം ല‍ക്ഷ‍്യമിട്ടത് ഡൽഹിയിലെ ജൈന ക്ഷേത്രം; കൂടുതൽ വിവരങ്ങൾ പുറത്ത്