സുനേത്ര പവാർ
ന‍്യൂഡൽഹി: രാജ‍്യസഭാ എംപിയും എൻസിപി നേതാവ് അജിത് പവാറിന്‍റെ ഭാര‍്യയുമായ സുനേത്ര പവാർ മഹാരാഷ്ട്രയുടെ ഉപമുഖ‍്യമന്ത്രിയായി അധികാരമേറ്റു. രാജ്ഭവനിൽ നടന്ന സത‍്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ ആചാര‍്യ ദേവവ്രത് ആണ് സത‍്യവാചകം ചൊല്ലിക്കൊടുത്തത്.
'അജിത് ദാദ അമർ രഹേ' എന്ന മുദ്രവാക‍്യം വിളിച്ചാണ് എൻസിപി പ്രവർത്തകർ സുനേത്ര പവാറിനെ സ്വീകരിച്ചത്. മഹാരാഷ്ട്രയുടെ ആദ‍്യത്തെ വനിതാ ഉപ മുഖ‍്യമന്ത്രിയാണ് സുനേത്ര. സുനേത്രയ്ക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.