ഡൽഹിയിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കാം; നിയന്ത്രണങ്ങളോട് സുപ്രീംകോടതിയുടെ അനുമതി

 
India

ഡൽഹിയിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കാം; നിയന്ത്രണങ്ങളോട് സുപ്രീംകോടതിയുടെ അനുമതി

ഹരിത പടക്കങ്ങൾക്കാണ് അനുമതി നൽകിയിരിക്കുന്നത്

Namitha Mohanan

ന്യൂഡൽഹി: ദീപാവലിക്ക് ഡൽഹിയിൽ പടക്കം വിൽക്കാനും പൊട്ടിക്കാനും സുപ്രീംകോടതിയുടെ അനുമതി. കർശന നിബന്ധനകളോടെയാണ് അനുമതി. ഒക്റ്റോബർ 18 മുതൽ 21 വരെയുള്ള തീയതികളിൽ രാവിലെ 6-7 വരെയും രാത്രി 8-10 വരെയുമാണ് പടക്കം പൊട്ടിക്കാൻ അനുമതി നൽകിയത്.

ഹരിത പടക്കങ്ങൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. ആഘോഷങ്ങങ്ങൾക്കുംപരിസ്ഥിതി സംരക്ഷണത്തിനും ഇടയിലുള്ള "സന്തുലിതമായ സമീപനം" എന്നാണ് സുപ്രീം കോടതി ഇതിനെ വിശേഷിപ്പിച്ചത്.

ശ്രദ്ധാപൂർവം നിയന്ത്രിതമായ ഇളവുകൾ മലിനീകരണം തടയാനുള്ള ശ്രമങ്ങളുമായി സഹകരിക്കാൻ കഴിയുമോ എന്ന് വിലയിരുത്തുന്നതിനുള്ള ഒരു താൽക്കാലിക നടപടിയാണിതെന്നാണ് ചീഫ് ജസ്റ്റിസ് വി.ആർ. ഗവായ് ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഈ കാലയളവിൽ വായുവിന്‍റെയും ജലത്തിന്‍റെയും ഗുണനിലവാരം നിരീക്ഷിക്കാനും ഒക്ടോബർ 14 മുതൽ 21 വരെ ഡൽഹിയിലെ വായുവിൽ പടക്കങ്ങളുടെ സ്വാധീനത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോടും (സിപിസിബി) സംസ്ഥാന ബോർഡുകളോടും കോടതി നിർദേശിച്ചിട്ടുണ്ട്.

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

ഇനി പുക പരിശോധനയ്ക്കും കെഎസ്ആർടിസി!

ഹിന്ദി നിരോധനം; അവസാന നിമിഷം പിന്മാറി തമിഴ്നാട് സർക്കാർ

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; വ്യാഴാഴ്ച മുതൽ സർവീസ്

ഭിന്നശേഷി അധ്യാപക നിയമനം: സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ