എസ്ഐആർ; ജോലി സമയം കുറയ്ക്കാൻ കൂടുതൽ പേരെ നിയോഗിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: എസ്ഐആർ നടപടിയുമായി ബന്ധപ്പെട്ട് ജോലി സമയം കുറയ്ക്കുന്നതിനായി കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന് സുപ്രീംകോടതി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജീവനക്കാരെ നിയോഗിക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനുണ്ട്. ജോലി ഭാരം കുറച്ചിട്ടുണ്ടെന്നും എവിടെയാണ് ഭാരമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദിച്ചു.
തമിഴ്നാട്ടിലെ എസ്ഐആർ ഹർജിയിലാണ് കോടതിയുടെ പരാമർശം. തമിഴ്നാട് സർക്കാരിന് ഈ ബാധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.
സംസ്ഥാന സർക്കാർ ജീവനക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ടിവികെ പറഞ്ഞു.ബിഎൽഒമാരുടെ മേലുള്ള സമ്മർദം ആശങ്കാജനകമാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു. ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ എന്തുകൊണ്ട് തമിഴ്നാട് സർക്കാർ പറയുന്നില്ലയെന്ന് കോടതി ചോദിച്ചു. പ്രശ്നങ്ങൾ ഭാവന സൃഷ്ടിയാണെന്ന് കമ്മീഷൻ പ്രതികരിച്ചു.