India

പ്രധാനമന്ത്രിക്കെതിരായ പരാമർശം: പവൻ ഖേരയുടെ ഇടക്കാലജാമ്യം നീട്ടി സുപ്രീം കോടതി

ഡൽഹി : പ്രധാനമന്ത്രിക്കെതിരായ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ (Pawan Khera) ഇടക്കാലജാമ്യം സുപ്രീം കോടതി (Supreme Court of India) നീട്ടി. മാർച്ച് മൂന്നു വരെയാണു നീട്ടിയത്. ഫെബ്രുവരി 23-നാണു പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇനി മാർച്ച് 3-ന് കേസ് പരിഗണിക്കുന്നതുവരെ ഇടക്കാല ജാമ്യം പ്രാബല്യത്തിലുണ്ടാവുമെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി പതിനേഴിനു മുംബൈയിൽ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു പവൻ ഖേരയുടെ പ്രധാനമന്ത്രിക്കെതിരായ പരാമർശം. തുടർന്നു കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ റായ്പൂരിലേക്കു പോകുന്നതിനായി ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോൾ പവൻ ഖേരയെ വിമാനത്തിൽ നിന്നും ഇറക്കിവിടുകയും, പിന്നാലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്നു കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കുകയും ഇടക്കാല ജാമ്യം അനുവദിക്കുകയുമായിരുന്നു.

കടമെടുപ്പ് പരിധി അറിയിക്കാതെ കേന്ദ്രം; കേരളത്തിൽ വീണ്ടും പ്രതിസന്ധി

അഞ്ചാം ഘട്ടം: റായ്ബറേലിയും അമേഠിയും തിങ്കളാഴ്ച വിധിയെഴുതും

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും