വി.ഡി. സതീശൻ

 
India

14 മുഖ്യമന്ത്രിമാർ ക്രിമിനൽ കേസിൽ പ്രതികൾ!! വി.ഡി. സതീശനെതിരേ 18 കേസുകൾ!

89 കേസുകളുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് പട്ടികയിൽ ഒന്നാമത്

Namitha Mohanan

ന്യൂഡൽഹി: രാജ്യത്തെ 14 മുഖ്യമന്ത്രിമാർ ക്രിമിനൽ കേസുകളിൽ പ്രതികളെന്ന് അമിക്കസ് ക്യൂറിയും മുതിർന്ന അഭിഭാഷകനുമായ വിജയ് ഹൻസാരിയ സുപ്രീം കോടതിയിൽ. 96 പേജുകളിലായി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചിരിക്കുന്നത്. 89 കേസുകളുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് പട്ടികയിൽ ഒന്നാമത്. 29 കേസുകളുമായി ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി രണ്ടാം സ്ഥാനത്തുണ്ട്.

കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും 19 കേസുകളുമായി മൂന്നാം സ്ഥാനത്തുണ്ട്. നാലാം സ്ഥാനത്ത് 18 കേസുകളുമായി കേരള മുഖ്യമന്ത്രി വി.ഡി. സതീശനാണ്. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ (5), മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവില് (4), ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് (4) , തമിഴ്നാട് മുഖ്യമന്ത്രി വിജയ് (2), ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി (2) സിക്കിം മുഖ്യമന്ത്രി പി.എസ്. തമാങ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ, ഒഡീശ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ എന്നിവർക്കെതിരേ ഓരോ കേസുകളുമാണ് ഉള്ളത്. ‌

ക്രിമിനൽ കേസുകളുള്ള എംഎൽഎമാരുടെ എണ്ണത്തിൽ ബംഗാളാണ് ഒന്നാമത്. 58 ശതമാനം എൽഎമാരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. രണ്ടാം സ്ഥാനത്ത് 57 ശതമാനവുമായി കേരളമുണ്ട്. ആന്ധ്രയിൽ 56 ശതമാനം, തെലങ്കാനയിൽ 49 ശതമാനം, ഝാർഖണ്ഡിൽ 45 ശതമാനം, ബിഹാറിൽ 42 ശതമാനം എന്നിങ്ങനെ പോവുന്നു മറ്റ് ജില്ലകളിലെ കണക്കുകൾ.

ഇമ്രാൻഖാന് ആശ്വാസം; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതിയുടെ ഉത്തരവ്

നീറ്റ് പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം; അന്വേഷണത്തിന് ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

മോമോസും ഫ്രഞ്ച് ഫ്രൈസും കഴിച്ചതിനു പിന്നാലെ വയറുവേദനയും ഛർദിയും; 2 വിദ‍്യാർഥികൾ മരിച്ചു

ഒഡീശയിലെ പ്രളയക്കെടുതി; 13 പേർക്ക് ജീവൻ നഷ്ടമായി

ഇന്ത്യക്കെതിരേ ശ്രീലങ്കയ്ക്ക് 372 റൺസ് വിജയലക്ഷ്യം