സുപ്രീം കോടതി file
India

അഖിലേന്ത്യ പെര്‍മിറ്റ് ബസുകളില്‍ നിന്ന് അതിര്‍ത്തി നികുതി പിരിക്കുന്നതിൽ കേരളത്തിനും തമിഴ്നാടിനും സുപ്രീം കോടതിയുടെ വിമർശനം

കേരളവും തമിഴ്നാടും കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ നികുതി പിരിക്കുന്നുവെന്ന് ബസ് ഉടമകൾ അറിയിച്ചതോടെയാണ് കോടതി അതൃപ്തി അറിയിച്ചത്

ന്യൂഡൽഹി: സുപ്രീംകോടതി സ്റ്റേ നിലനിൽക്കെ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്നും അതിർത്തി നികുതി പിരിക്കുന്നതിൽ അതൃപ്തി പ്രകടമാക്കി സുപ്രീംകോടതി. കേരളവും തമിഴ്നാടും കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ നികുതി പിരിക്കുന്നുവെന്ന് ബസ് ഉടമകൾ അറിയിച്ചതോടെയാണ് കോടതി അതൃപ്തി അറിയിച്ചത്.

പിന്നാലെ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്നും പ്രവേശന ഫീസ് ഈടാക്കില്ലെന്ന് കേരളവും തമിഴ്നാടും വ്യക്കമാക്കി. സംസ്ഥാന സർക്കാർ പ്രത്യേക പ്രവേശന നികുതി ഈടാക്കുന്നെന്നു ചൂണ്ടിക്കാട്ടി റോബിൻ ബസിന്‍റെ ഉൾപ്പടെ 94 ബസ് ഉടമകൾ നൽകിയ ഹർജിയിലാണ് കോടതി ഇടക്കാല സ്റ്റേ നൽകിയത്. പാതിരാത്രിയും, പുലര്‍ച്ചെയും പോലും വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി നികുതി പിരിക്കുന്നുവെന്നും, യാത്രക്കാര്‍ക്ക് ഉള്‍പ്പടെ ഇതില്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നും ഹർജിക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ