India

രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം; അപകീർത്തി കേസിലെ അപ്പീൽ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ നൽകിയ അപ്പീൽ സൂറത്തിലെ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ കിട്ടിയാൽ രാഹുലിന്‍റെ അയോഗ്യത നീങ്ങും. മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ സൂറത്ത് കോടതി രാഹുലിനെ 2 വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചിരുന്നു. തുടർന്ന് ശിക്ഷ വിധിക്ക് സ്റ്റേ ലഭിച്ചിരുന്നു. ഇന്ന് 11 മണിയോടെയാണ് കോടതി കേസ് പരിഗണിക്കുക.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ൽ കർണാടകയിലെ കോലാറിൽ നടന്ന പ്രസംഗത്തിനിടെയാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം ഉയർത്തിയത്. 'എല്ലാ കള്ളൻ മാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ട്' എന്ന പരാമർശത്തിനെരെയാണ് ബിജെപി നേതാവ് പൂർണേഷ് മോദി പരാതി നൽകിയത്. കോടതി ശിക്ഷിച്ചതിനു പിന്നാലെ രാഹുലിനെ ലോക്സഭായിൽ നിന്നും അയോഗ്യനാക്കിയിരുന്നു.

ഫെഡറേഷൻ കപ്പിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

ന്യൂസ് ക്ലിക്ക് കേസ്: പുരകായസ്തയുടെ അറസ്റ്റ് അസാധുവാക്കി

അഭയ കൊലക്കേസിലെ പ്രതി ഫാ.തോമസ് കോട്ടൂരിന്‍റെ പെൻഷൻ പിൻവലിച്ചു

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതാ വ്ളോഗറെ അപമാനിച്ച പ്രതി പിടിയില്‍

കള്ളപ്പണം വെളുപ്പിക്കൽ: ഝാർഖണ്ഡ് മന്ത്രി അറസ്റ്റിൽ