പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

 

File image

India

'പശ്ചിമ ബംഗാളിൽ തുടരണമെങ്കിൽ വന്ദേമാതരം ആലപിക്കണം'; ദേശീയതയുടെ കാര‍്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് മുഖ‍്യമന്ത്രി സുവേന്ദു അധികാരി

തന്‍റെ മണ്ഡലമായ ഭവാനിപ്പൂരിൽ‌ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം

Aswin AM

കോൽക്കത്ത: പശ്ചിമ ബംഗാളിൽ തുടരണമെങ്കിൽ വന്ദേമാതരം ആലപിക്കേണ്ടി വരുമെന്ന് മുഖ‍്യമന്ത്രി സുവേന്ദു അധികാരി. ദേശീയതയുടെ കാര‍്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

തന്‍റെ മണ്ഡലമായ ഭവാനിപ്പൂരിൽ‌ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ജാദവ്പുർ സർവകലാശാലയിൽ ദേശീയ പതാക ഉയർത്തിയില്ലെന്നും വിദ‍്യാഭ‍്യാസ വകുപ്പിന് പ്രവേശനം നിഷേധിച്ചെന്നും ക‍്യാംപസിൽ സിസിടി ക‍്യാമറകൾ സ്ഥാപിക്കാൻ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

തുക്‌ടെ തുക്‌ടെ ഗ‍്യാങ്ങും ജിഹാദി ഘടകങ്ങളുമാണ് സർവകലാശാലയിൽ വന്ദേമാതരത്തെയും സ്വാതന്ത്ര‍്യദിനം ആചരിക്കുന്നതിനെയും എതിർക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ദേശവിരുദ്ധരായവരെ പിന്തുണച്ച് മാധ‍്യമങ്ങളിലെ ഒരു വിഭാഗം എന്തെഴുതിയാലും ജാദവ്പൂരിന് അകത്തും പുറത്തും തങ്ങൾ ദേശീയത സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ‍്യാമ പ്രസാദ് മുഖർജിയുടെ ദർശനം നിറവേറ്റുന്നതിനു വേണ്ടിയാണ് തന്‍റെ സർക്കാർ രൂപീകരിച്ചതെന്നു പറഞ്ഞ സുവേന്ദു അധികാരി ജാദവ്പൂർ സർവകലാശാല ദേശീയതയും സനാതന ധർമ സംസ്കാരവും പ്രതിഫലിപ്പിക്കണമെന്ന് കൂട്ടിച്ചേർത്തു.

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം

ലോക ബാഡ്മിന്‍റൺ ചാംപ‍്യൻഷിപ്പിൽ ഇന്ത‍്യയുടെ ഗായത്രി-ട്രീസ സഖ‍്യത്തിന് വെങ്കലം; ചൈനയോട് പൊരുതിതോറ്റു

കന്നിയങ്കത്തിൽ കിരീടം ചൂടി 'അരോമ'; ആവേശത്തിലാറാടിച്ച് നെഹ്റു ട്രോഫി വള്ളംകളി

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത