Edappadi K. Palaniswami | Vijay

 
India

തമിഴ്നാട്ടിൽ കരുനീക്കങ്ങൾ സജീവം; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി എഐഎഡിഎംകെ

ടിവികെ അധികാരത്തിൽ വരുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും കൈകോർത്തേക്കുമെന്ന വിവരങ്ങളും തമിഴ്‌നാട്ടിൽനിന്ന് പുറത്തുവരുന്നുണ്ട്

Namitha Mohanan

ചെന്നൈ: ടിവികെ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ തമിഴ്നാട്ടിൽ‌ വീണ്ടും നാടകീയ സംഭവങ്ങൾ. ടിവികെ എംഎൽഎമാർക്ക് പിന്നാലെ എഐഎഡിഎംകെ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റി. 19 ഓളം എ‌ഐഡിഎംകെ എംഎൽഎമാരെയാണ് ബുധനാഴ്ച രാത്രിയോടെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റിയത്.

വരും ദിവസങ്ങളിൽ കൂടുതൽ എംഎൽഎമാരെ മാറ്റുമെന്നാണ് വിവരം. വിജയ്ക്ക് പിന്തുണ നൽകാണെന്ന് ഒരു വിഭാഗം എഐഡിഎംകെ എംഎൽഎമാർ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഭിന്നത ഉടലെടുത്തതോടെയാണ് എംഎൽഎമാരെ റിസോർ‌ട്ടിലേക്ക് മാറ്റിയത്.

അതേസമയം, ടിവികെ അധികാരത്തിൽ വരുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും കൈകോർത്തേക്കുമെന്ന വിവരങ്ങളും തമിഴ്‌നാട്ടിൽനിന്ന് പുറത്തുവരുന്നുണ്ട്. ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നതായും വിവരമുണ്ട്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.

കുട്ടികൾക്ക് നേരെയുള്ള ലൈംഗീകാതിക്രമത്തിൽ പരാതി നൽകാൻ വൈകുന്നത് കേസ് റദ്ദാക്കാനുള്ള കാരണമല്ല; ഹൈക്കോടതി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ; നിർമാതാവിന്‍റെ പരാതിയിൽ കേസ്

ആലപ്പുഴയിൽ 40 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം; മലിന ജലാശയത്തിൽ കുളിച്ചിട്ടില്ലെന്ന് രോഗി

രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണം; പ്രത‍്യേക പൂജ നടത്തി കോൺഗ്രസ് പ്രവർത്തകൻ

പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്‍റിനെ വെടിവച്ച് കൊന്നു