മദ്യപിച്ച് സ്കൂളിലെത്തി പ്രിൻസിപ്പാളും അധ്യാപകനും, സ്ഥലത്തെത്തിയ പൊലീസുകാരനും 'ഫിറ്റ്'; ഇടപെട്ട് നാട്ടുകാർ 
India

മദ്യപിച്ച് സ്കൂളിലെത്തി പ്രിൻസിപ്പാളും അധ്യാപകനും, സ്ഥലത്തെത്തിയ പൊലീസുകാരനും 'ഫിറ്റ്'; ഇടപെട്ട് നാട്ടുകാർ

വിദ്യാർഥികളോട് അസാധാരണമായ രീതിയിൽ സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് നാട്ടുകാർ ഇടപെട്ടത്

പറ്റ്ന: ബിഹാറിലെ സ്കൂളിൽ മദ്യപിച്ച് ആടിക്കുഴഞ്ഞെത്തിയ പ്രിൻസിപ്പാളിനെയും അധ്യാപകനെയും നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. നളന്ദ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. പ്രിൻസിപ്പാൾ നാഗേന്ദ്ര പ്രസാദ്, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകൻ സുബോധ് കുമാർ എന്നിവരാണ് പിടിയിലായത്. നേരെ നിൽക്കാൻ പോലും സാധിക്കാത്ത രീതിയിലായിരുന്നു ഇരുവരും. വിദ്യാർഥികളോട് അസാധാരണമായ രീതിയിൽ സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് നാട്ടുകാർ ഇടപെട്ടത്. നടക്കാനാകാതെ റോഡിൽ വീഴുന്നതും എഴുന്നേൽക്കാൻ ശ്രമിക്കുന്നതുമെല്ലാം വീഡിയോയിൽ വ്യക്തമാണ്.

ഇതോടെ ഇരുവരും നാട്ടുകാരുമായി വാക്കേറ്റത്തിലായി. ഇതേതുടർന്നാണ് നാട്ടുകാർ പൊലീസിനെ വിളിച്ചത്. സ്ഥലത്തെത്തിയ പൊലീസുകാരൻ ഇരുവരെയും വലിച്ചിഴച്ച് വാനിലേക്ക് കയറ്റാൻ തുടങ്ങിയതോടെ നാട്ടുകാർ വീണ്ടും ഇടപെട്ടു.

പൊലീസുകാരനെ മദ്യപിച്ച നിലയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ പ്രതിഷേധിച്ചതിനെത്തുടർന്ന് ഈ പൊലീസുകാരനെ തിരിച്ചയച്ചതായി അധികൃതർ പറയുന്നു. പ്രിൻസിപ്പാളും അധ്യാപകനും അറസ്റ്റിലാണ്. ഇരുവരെയും സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു