13 കാരിക്ക് അശ്ലീല സന്ദേശമയച്ച അധ‍്യാപകന്‍ പിടിയിൽ Representative image
India

13 കാരിക്ക് അശ്ലീല സന്ദേശമയച്ച അധ‍്യാപകന്‍ പിടിയിൽ

അധ‍്യാപകൻ തന്‍റെ ക്ലാസിലെ പതിമൂന്ന് വയസുകാരിക്ക് വാട്ട്സാപ്പ് വഴി അശ്ലീല സന്ദേശമയക്കുകയായിരുന്നു

പൂനെ: മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാവാത്ത 13 വയസുകാരിക്ക് അശ്ലീല സന്ദേശമയച്ച അധ‍്യാപകൻ പിടിയിൽ. പൂനെയിലെ ദൗണ്ട് തഹസിലിലെ സ്കൂളിലാണ് സംഭവം. 42 കാരനായ അധ‍്യാപകൻ തന്‍റെ ക്ലാസിലെ 13 വയസുകാരിക്ക് വാട്ട്സാപ്പ് വഴി അശ്ലീല സന്ദേശമയക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് ഫോൺ നോക്കുന്നതിനിടെയാണ് സന്ദേശം കാണുന്നത്. തുടർന്ന് പെൺകുട്ടിയുടെ പിതാവ് സ്കൂളിലെത്തി പ്രിൻസിപ്പലിന് പരാതി നൽകി. എന്നാൽ പ്രിൻസിപ്പൽ തന്‍റെ പരാതി സ്വീകരിച്ചില്ലെന്നും അധ‍്യാപകനെതിരെ നടപടി എടുത്തില്ലെന്നും രക്ഷിതാവ് വ‍്യക്തമാക്കി.

പിന്നീട് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റകാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾക്കെതിരെ സ്വമേധയാ കേസ് എടുത്തു. കേസ് മൂടി വയ്ക്കാൻ ശ്രമിച്ചതിനെ തുടർന്ന് പ്രിൻസിപ്പലിനെതിരെയും കേസ് എടുത്തു. പോക്സോ വകുപ്പ് പ്രകാരമാണ് അധ‍്യാപകനെതിരെ കേസ് ചാർജ് ചെയ്തിരിക്കുന്നത്.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം