തേജ് പ്രതാപ് യാദവ്

 
India

കഴിഞ്ഞ മൂന്നു വർഷമായി തേജ് പ്രതാപ് യാദവ് കറന്‍റ് ബിൽ അടച്ചിട്ടില്ലെന്ന് വൈദ‍്യുതി വകുപ്പ്

മാധ‍്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം 3,61,000 രൂപയാണ് തേജ് പ്രതാപ് യാദവ് കറന്‍റ് ബിൽ അടയ്ക്കാനുള്ളത്

Aswin AM

പറ്റ്ന: ആർജെഡി അധ‍്യക്ഷനും ബിഹാർ മുൻ മുഖ‍്യമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവിന്‍റെ മകൻ തേജ് പ്രതാപ് യാദവ് കറന്‍റ് ബിൽ കഴിഞ്ഞ മൂന്നു വർഷമായി അടച്ചിട്ടില്ലെന്ന് റിപ്പോർട്ട്. മാധ‍്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം 3,61,000 രൂപയാണ് തേജ് പ്രതാപ് യാദവ് കറന്‍റ് ബിൽ അടയ്ക്കാനുള്ളത്.

പറ്റ്നയിലുള്ള സ്വകാര‍്യ വീടിന്‍റെ ബില്ലാണ് അടയ്‌ക്കേണ്ടത്. 2022 ജൂലൈ 20നാണ് തേജ് പ്രതാപ് യാദവ് അവസാനമായി 1,04,799 രൂപ പണം അടച്ചതെന്ന് വൈദ‍്യുതി വകുപ്പ് വ‍്യക്തമാക്കുന്നു. ആർജെഡിയിൽ നിന്നും പുറത്താക്കപ്പെടുകയും ഇക്കഴിഞ്ഞ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങുകയും ചെയ്തതിനു പിന്നാലെയാണ് തേജ് പ്രതാപ് യാദവ് വീണ്ടും തിരിച്ചടി നേരിടാനൊരുങ്ങുന്നത്.

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, AMMA കോടതിയെ ബഹുമാനിക്കുന്നു'; പ്രതികരണവുമായി താരസംഘടന

അസമിനു മുന്നിലും നാണംകെട്ട് കേരളം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്; പരാതിക്കാരി മൊഴി നൽകി

മഞ്ജു പറഞ്ഞിടത്ത് നിന്നാണ് ഗൂഢാലോചന ആരംഭിച്ചതെന്ന് ദിലീപ്; പൊലീസിന്‍റെ കള്ളക്കഥ തകർന്നുവീണു

പ്രത്യേക സർവീസുകളും അധിക കോച്ചുകളുമായി റെയ്‌ൽവേ