തീവ്രവാദ ഫണ്ടിങ്ങും നുഴഞ്ഞുകയറ്റവും; രാജ്യത്ത് 13 ഇടങ്ങളിൽ ഇഡി റെയ്ഡ്

 

Representative Image

India

തീവ്രവാദ ഫണ്ടിങ്ങും നുഴഞ്ഞുകയറ്റവും; രാജ്യത്ത് 13 ഇടങ്ങളിൽ ഇഡി റെയ്ഡ്

ഉത്തർപ്രദേശ്, ഹരിയാന. ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലായി 13 ഓളം സ്ഥാപനങ്ങളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്

Namitha Mohanan

ന്യൂഡൽഹി: രാജ്യത്ത് 13 ഇടങ്ങളിൽ ഇഡി പരിശോധന. തീവ്രവാദ ഫണ്ടിങ്ങും അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ടാണ് പരിശോധന. ചില ട്രസ്റ്റുകളും സ്ഥാപനങ്ങളും വിദേശഫണ്ട് ദുരുപയോഗം ചെയ്തതായും, റോഹിങ്ക്യ, ബംഗ്ലാദേശി പൗരന്മാർ അനധികൃതമായി ഇന്ത്യയിലെത്തി എന്നീ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന.

ഉത്തർപ്രദേശ്, ഹരിയാന. ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലായി 13 ഓളം സ്ഥാപനങ്ങളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. കള്ളപ്പണം വെളിപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി.

ചില ചാരിറ്റബിൾ ട്രസ്റ്റുകളും സ്ഥാപനങ്ങളും ഉൾപ്പെടുന്ന സാമ്പത്തിക ശൃംഖല, ഗണ്യമായ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതായും അത് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ, മ്യൂൾ അക്കൗണ്ടുകൾ, ലെയർഡ് ഇടപാടുകൾ എന്നിവയിലൂടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുന്നതായും എടിഎസ് അന്വേഷണത്തിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും; സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ച് മുഖ്യമന്ത്രി

ഓണം തൂക്കി കുടുംബശ്രീ!!! 44.89 കോടിയുടെ വിറ്റുവരവ്

അങ്കമാലി റെയിൽവേ സ്റ്റേഷനെ ഒഴിവാക്കി മെട്രൊ മൂന്നാം ഘട്ടം; നായത്തോടും അരീക്കലും സ്റ്റോപ്പ്

നേപ്പാളിലെ പ്രളയക്കെടുതി: മരണം 1,127 ആയി; 4,858 പേരെ ഇപ്പോഴും കാണാനില്ല

മലേറിയ മരുന്ന് കഴിച്ച എഴ് വയസുകാരി മരിച്ചു; ആന്ധ്രയിൽ 52 പേർ ആശുപത്രിയിൽ