ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റശ്രമം; 2 ഭീകരരെ വധിച്ചു
file image
ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച 2 ഭീകരരെ സുരക്ഷാ സേന വധിച്ചു. കുപ്വാരയിലെ കേരൻ സെക്‌ടറിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
രഹസ്യ വിവരച്ചിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണെന്നാണ് വിവരം.
പ്രത്യേക വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഓപ്പറേഷന്‍ പിംപിള്‍ ആരംഭിച്ചതായി സൈന്യത്തിന്‍റെ വൈറ്റ് ചിനാര്‍ കോര്‍പ്‌സ് എക്‌സിലെ പോസ്റ്റില്‍ കുറിച്ചു.