India

'ദ കേരള സ്റ്റോറി': ജാഗ്രതാ നിർദേശവുമായി തമിഴ്നാട് സർക്കാർ

തമിഴ്നാട്ടിൽ ചിത്രം റിലീസായാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിലാണ് നിർദേശം

MV Desk

തമിഴ്നാട്: വിവാദ സിനിമ 'ദ കേരള സ്റ്റോറി' യുടെ റിലീസിങ്ങ് പ്രമാണിച്ച് ജാഗ്രതാ നിർദേശവുമായി തമിഴ്നാട് സർക്കാർ. ജില്ലാ കലക്‌ടർമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ചിത്രത്തിന്‍റെ റിലീസ്.

തമിഴ്നാട്ടിൽ ചിത്രം റിലീസായാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് പുറത്തു വന്നതിന്‍റെ പശ്ചാത്തലത്തിലാണ് നിർദേശം. എന്നാൽ, ചിത്രത്തിന്‍റെ പ്രദർശനം തടയുന്ന കാര്യങ്ങളിലേക്ക് തമിഴ്നാട് സർക്കാർ കടക്കുന്നില്ല. കേരളത്തിൽ പോലും സർക്കാർ ചിത്രത്തിന്‍റെ പ്രദർശനം നിരോധിക്കാത്ത പശ്ചാത്തലത്തിലാണ് അത്തരം കാര്യങ്ങളിലേക്ക് തമിഴ്നാട് സർക്കാരും കടക്കാത്തത്.

കേരളത്തിന്‍റെ അതിർത്തി പങ്കിടുന്ന സംസ്ഥാനമായതിനാൽ ചിത്രം റിലീസ് ആവുന്നതോടെ ഉയരുന്ന പ്രതിഷേധം തമിഴ്നാട്ടിലേക്കും വ്യാപിച്ചേക്കുമെന്ന കണക്കുകൂട്ടലിന്‍റെ പശ്ചാത്തലത്തിലാണ് തമിഴ്നാടിന്‍റെ നീക്കം. കേരള സ്റ്റോറി നിരോധിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ സിനിമ ബഹിഷ്കരിക്കണമെന്ന ആശയവുമായി മുന്നോട്ടു പോവുകയാണ് കേരള സർക്കാർ.

അറസ്റ്റിനു നീക്കം; എംഎൽഎ ഓഫിസ് അടച്ചുപൂട്ടി രാഹുൽ മുങ്ങി!

ഓപ്പറേഷൻ 'ഡീ വീഡു'മായി റൂറൽ ജില്ലാ പൊലീസ്

ബഹുഭാര്യത്വം ക്രിമിനൽകുറ്റം; ബിൽ പാസാക്കി അസം സർക്കാർ

"We care, തളരരുത്'': രാഹുലിനെതിരായ പരാതിയിൽ അതിജീവിതയ്ക്ക് പിന്തുണയുമായി മന്ത്രിമാർ

തൊടുപുഴയില്‍ 18 വയസുകാരനില്‍ നിന്ന് 50,000 രൂപയുടെ അനധികൃത മരുന്നുകള്‍ പിടികൂടി