വെങ്കട് നാരായണ

 
India

ഡല്‍ഹിയിലെ തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി 'ജനനായകന്‍' നിര്‍മാതാവ്

മുഖ്യമന്ത്രി വിജയിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം 'ജനനായകന്‍' നിര്‍മാതാവാണ് വെങ്കട് നാരായണ

Sarath Nath MS

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിര്‍മാതാവ് കെ. വെങ്കട് നാരായണയെ നിയമിച്ചു. മുഖ്യമന്ത്രി ജോസഫ്‌ വിജയിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം 'ജനനായകന്‍' നിര്‍മാതാവാണ് വെങ്കട് നാരായണ. ഒരു വര്‍ഷത്തേക്കാണ് നിയമനം.

സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 'ജനനായകന്‍' റിലീസ് വൈകുന്നതിനിടെയാണ് ചിത്രത്തിന്റെ നിര്‍മാതാവിനെ സുപ്രധാന സ്ഥാനത്തേക്ക് നിയമിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് വിജയ് ഗവര്‍ണര്‍ വിശ്വനാഥ് അര്‍ലേക്കറെ കണ്ടപ്പോള്‍ വെങ്കട് നാരായണയും ഒപ്പമുണ്ടായിരുന്നു. കര്‍ണാടക സ്വദേശിയാണ് ഇദ്ദേഹം.

മലയാളത്തില്‍ പ്രദര്‍ശനം തുടരുന്ന 'ബാലന്‍: ദ ബോയ്' എന്ന ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണ് വെങ്കട് നാരായണ. കന്നട സൂപ്പര്‍താരം യഷിന്റെ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം 'ടോക്‌സിക്', പ്രിയദര്‍ശന്റെ ബോളിവുഡ് ചിത്രം 'ഹൈവാന്‍' എന്നിവയും വെങ്കട് നാരായണയാണ് നിര്‍മിച്ചത്.

ഏറ്റുമാനൂർ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കണമെന്ന് ഹൈക്കോടതി; ചെമ്പ് പാളിയെന്ന് ഭക്തന്‍റെ പരാതി

ഹെൽമറ്റില്ലാതെ വണ്ടിയോടിക്കുന്നതിനിടെ മരച്ചില്ല തലയിൽ വീണു; യാത്രക്കാരൻ കോമയിൽ|Video

കുരങ്ങുകൾ കൂട്ടത്തോടെ ചുറ്റും കൂടി; ഭ‍യന്നോടിയ യുവതി പാറക്കെട്ടിൽ വീണ് മരിച്ചു

അശ്ലീല സംഭാഷണങ്ങൾ തിയെറ്ററിൽ പ്രദർശിപ്പിച്ചു; 'മോളിവുഡ് ടൈംസ് നിർമാതാവിനെ ചോദ്യം ചെയ്യുന്നു

നടന്‍ ഭാഗ്യരാജ് അന്തരിച്ചു