കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

 

file image

India

സിജെപി-കേന്ദ്ര സർക്കാർ മൂന്നാംവട്ട ചർച്ച ഉച്ചയ്ക്ക്; എല്ലാ കണ്ണുകളും ധർമേന്ദ്ര പ്രധാനിലേക്ക്

ഉച്ചയ്ക്ക് 3.30നാണ് മൂന്നാംവട്ട ചർച്ച

Sarath Nath MS

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) കേന്ദ്ര സർക്കാരും തമ്മിലുള്ള മൂന്നാംവട്ട ചർച്ച ശനിയാഴ്ച ഉച്ചയ്ക്ക് 3.30ന് നടക്കും. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സിജെപി. ഇക്കാര്യം അംഗീകരിക്കാൻ സർക്കാർ കൂട്ടാക്കുന്നില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യാനാണ് സിജെപിയുടെ നീക്കം.

വെള്ളിയാഴ്ച നടന്ന രണ്ടാംവട്ട ചർച്ചയിൽ ധർമേന്ദ്ര പ്രധാന്‍റെ രാജി ഉൾപ്പെടെ മൂന്നു ആവശ്യങ്ങളാണ് സിജെപി ഉന്നയിച്ചത്. ഇതിൽ രണ്ടെണ്ണം ഉടൻ തന്നെ സർക്കാർ അംഗീകരിച്ചു. എന്നാൽ രാജിയുടെ കാര്യത്തിൽ സമയം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് മൂന്നാംവട്ട ചർച്ചയ്ക്ക് കളമൊരുങ്ങിയത്. സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരാണ് കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിങ്, ജെപി നഡ്ഡ എന്നിവരുമായി ചർച്ച നടത്തിയത്. മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം, പ്രക്ഷോഭകർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളാണ് സർക്കാർ അംഗീകരിച്ചത്.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്