India

ത്രിപുരയില്‍ കനത്ത പോളിങ്

60 സീറ്റുകളിലേക്കു നടന്ന മത്സരത്തില്‍ 259 സ്ഥാനാര്‍ഥികളാണു ജനവിധി തേടിയത്

MV Desk

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. 81 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഇലക്ഷന്‍ കമ്മീഷന്‍റെ കണക്കു പുറത്തുവരുമ്പോള്‍ പോളിങ് ശതമാനം ഇനിയും ഉയര്‍ന്നേക്കാം. 

തെരഞ്ഞെടുപ്പില്‍ കാര്യമായ ആക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റീ പോളിങ് നടത്തണമെന്ന ആവശ്യം ഒരിടത്തു നിന്നും ഉയര്‍ന്നിട്ടില്ലെന്നു ഇലക്ഷന്‍ കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 60 സീറ്റുകളിലേക്കു നടന്ന മത്സരത്തില്‍ 259 സ്ഥാനാര്‍ഥികളാണു ജനവിധി തേടിയത്. 3,337 പോളിങ് സ്‌റ്റേഷനുകള്‍ ഉണ്ടായിരുന്നു. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍.

ജനനായകന് റിലീസ് അനുമതി; U/A സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

കപ്പൽ അപകടം; എംഎസ്‌സി കമ്പനി നഷ്ടപരിഹാര തുക കെട്ടിവച്ചു

കേരളത്തിന് റെയിൽവേയുടെ പുതുവർഷ സമ്മാനം; 15 സ്റ്റേഷനുകളിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്

മുഖ്യമന്ത്രിക്കെതിരേ ദീപിക; ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയെന്ന വാദം തെറ്റ്

തൃശൂരിൽ വാഹനാപകടം; ബൈക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം