കവിൻ ഗണേഷ്

 
India

തിരുനെൽവേലി ദുരഭിമാനക്കൊല; അന്വേഷണം സിബി-സിഐഡിക്ക് വിട്ടു

കേസിൽ കെവിന്‍റെ കാമുകിയായിരുന്ന യുവതിയുടെ സഹോദരൻ സുര്‍ജിത്ത് അറസ്റ്റിലായിട്ടുണ്ട്

Namitha Mohanan

ചെന്നൈ: തിരുനെൽവേലി ദുരഭിമാനക്കൊലയിൽ അന്വേഷണം സിബി-സിഐഡിക്ക് വിട്ട് തമിഴ്നാട് ഡിജിപിയുടെ ഉത്തരവ്. തിരുനെൽവേലി സ്വദേശിയായ ഐടി പ്രൊഫഷണലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് നടപടി. ദളിത് വിഭാഗക്കാരനായ കവിൻ ഗണേഷാണ് കൊല്ലപ്പെട്ടത്.

കേസിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. കവിന്‍റെ കാമുകിയായിരുന്ന യുവതിയുടെ സഹോദരനായ സുര്‍ജിത്താണ് അറസ്റ്റിലായിരിക്കുന്നത്. ദളിത് യുവാവുമായുള്ള സഹോദരിയുടെ പ്രണയമാണ് കൊലയ്ക്ക് പിന്നിലെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

ചെന്നൈയിലെ ഒരു സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു കവിൻ ഗണേഷ് (26) തിങ്കളാഴ്ച രാവിലെ തിരുനെല്‍വേലി കെടിസി നഗറിൽ സിദ്ധചികിസാ കേന്ദ്രത്തിനു സമീപം നിൽക്കുമ്പോഴായിരുന്നു കൊലപാതകം.

അതേസമയം, പ്രതിയായ സുര്‍ജിത്തിന്‍റെ അച്ഛന്‍ ശരവണനും അമ്മ കൃഷ്ണകുമാരിയും പൊലീസ് സബ് ഇന്‍സ്പെക്റ്റർമാരാണെന്നും, കെവിൻ ദളിതനായതുകൊണ്ട് ഇവരും ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നതായും പൊലീസ് പറയുന്നു.

തുടർന്ന് കവിന്‍റെ അമ്മ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരേ ബിഎൻഎസ്, എസ്‌സി/എസ്ടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അച്ഛനെയും അമ്മയെയും ഒന്നും രണ്ടും പ്രതികളും സുര്‍ജിത്തിനെ മൂന്നാം പ്രതിയുമാക്കിയാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

''തെറ്റ് ചെയ്തിട്ടില്ല, കണ്ടിട്ടുപോലുമില്ലാത്ത ആളുകളെ ഉൾപ്പെടുത്തി വ‍്യാജ കഥകൾ നിർമിക്കുന്നു''; പ്രതികരണവുമായി മുഹമ്മദ് റിയാസ്

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആദ്യ സ്വർണം ക്രിക്കറ്റിലൂടെ

സൗഹൃദ മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ച് ജപ്പാൻ; തോൽവിയുടെ വക്കിൽ നിന്ന് 2 റൺസിന്‍റെ ആവേശജയം

സിഎംആർഎൽ- എക്‌സാലോജിക് കേസ്; പിണറായിക്കും റിയാസിനും വീണയ്ക്കുമെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം

കേരള ടീമിനെ പരിശീലിപ്പിക്കാൻ ഐപിഎല്ലിലെ ഗോവൻ പീരങ്കി