മാദ്‌വി ഹിദ്മ

 
India

സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു

ആന്ധ്രയിലെ എഎസ്ആർ‌ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് മാദ്‌വി ഹിദ്മയും ഭാര‍്യ രാജാക്കയും കൊല്ലപ്പെട്ടത്

Aswin AM

അമരാവതി: മാവോയിസ്റ്റ് നേതാവ് മാദ്‌വി ഹിദ്മയെയും ഭാര‍്യ രാജാക്കയെയും സുരക്ഷാ സേന വധിച്ചു. ആന്ധ്രയിലെ എഎസ്ആർ‌ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇരുവർക്കും പുറമെ മറ്റു മാവോയിസ്റ്റുകളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് സൂചന.

രാജ‍്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ മുഖ‍്യ ആസൂത്രകനായിരുന്ന മാദ്‌വിയുടെ തലയ്ക്ക് സർക്കാർ ഒരു കോടി രൂപ വിലയിട്ടിരുന്നു.

2010ൽ ദന്തെവാഡയിൽ 76 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചതും മാദ്‌വിയായിരുന്നു. സംഭവസ്ഥലത്തു നിന്നും 6 മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് വിവരം.

യുജിസി-നെറ്റ്: 3 വിഷയങ്ങൾക്ക് പുനഃപരീക്ഷ

റെയ്‌ൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്റ്റീരിയ

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ബിജെപി

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്