മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ വേഗം കൂടും.

 
representative image
India

ട്രെയിനുകളുടെ വേഗം കൂട്ടും

രാജ്യത്തെ മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 130 കിലോമീറ്ററിലേക്ക് ഉയർത്തുന്നു

MV Desk

ന്യൂഡൽഹി: രാജ്യത്തെ മെയ്‌ൽ, എക്സ്പ്ര് ട്രെയ്‌നുകളുടെ വേഗം വർധിപ്പിക്കാൻ റെയ്‌ൽവേ തയാറെടുക്കുന്നു. ദീർഘദൂര സർവീസ് നടത്തുന്ന നിരവധി ട്രെയ്‌നുകൾക്ക് നിലവിലുള്ള പരമാവധി വേഗം മണിക്കൂറിൽ 110 കിലോമീറ്ററാണ്. ഇത് 130 കിലോമീറ്ററായി ഉയർത്താൻ റെയ്‌ൽവേ ബോർഡ് അനുമതി നൽകിയെന്നാണ് റിപ്പോർട്ട്. ഇതോടെ, മെയ്‌ൽ, എക്സ്പ്രസ് ട്രെയ്നുകളും രാജധാനി, ശതാബ്ദി, ദുരന്തോ, വന്ദേഭാരത് സർവീസുകളുടെ വേഗത്തിലേക്ക് ഉയരും.

350-400 ദീർഘദൂര മെയ്‌ൽ, എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയ്നുകളുടെ വേഗം കൂട്ടാനാണു തീരുമാനം. ആധുനിക എൽഎച്ച്ബി കോച്ചുകൾ ഉപയോഗിക്കുന്ന ഈ ട്രെയ്‌നുകൾക്ക് 160 കിലോമീറ്റർ വരെ വേഗത്തിൽ സുരക്ഷിതമായി സർവീസ് നടത്താനാകും.

വേഗം വർധിപ്പിക്കുന്നതിനു മുന്നോടിയായി രാജ്യത്താകെയുള്ള ട്രെയ്‌നുകളുടെ സമയക്രമം പരിശോധിച്ചു തുടങ്ങി. പാളം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ച റൂട്ടുകളിലാകും തുടക്കത്തിൽ വേഗം വർധിപ്പിക്കുന്നത്. വേഗ വർധന പ്രതിവർഷം നാൽപ്പത്തഞ്ചു കോടിയോളം യാത്രക്കാർക്ക് ഗുണം ചെയ്യുമെന്നാണു വിലയിരുത്തൽ.

കനത്ത മഴ; 8 ജില്ലകളിൽ സ്കൂൾ അവധി, എംജി സർവകലാശാല, പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം

സിജെപി പ്രക്ഷോഭത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണം: ആർഎസ്എസ് നേതാവ്

ഹെലികോപ്റ്റർ ഉപയോഗിച്ചത് ആരെ കാണാനെന്നു പറയില്ല: മുഖ്യമന്ത്രി

ഞങ്ങൾക്കു ഗാന്ധിയുണ്ട്, വിദേശ മാതൃക വേണ്ട: അഭിജിത് ദിപ്കെ