ED team attacked in west bengals 
India

തൃണമൂൽ നേതാവിന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി വാഹനത്തിനു നേരെ ആക്രമണം

റെയിഡിനെതിരെ വലിയ പ്രതിഷേധമാണ് തൃണമൂൽ കോൺഗ്രസ് നടത്തിയത്

കൊൽക്കത്ത: പശ്ചിമബംഗ്ലാളിൽ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം. റേഷ കുംഭകോണവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവിന്‍റെ വസതി റെയ്ഡ് ചെയ്യാനെത്തിയ എൻഫോഴ്മെന്‍റ് ഡ‍യറക്‌ടറേറ്റിന്‍റെ വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.

നോർത്ത് 24 പർഗാനസ് ജില്ലയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഇഡി സഞ്ചരിച്ച വാഹനങ്ങൾ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തടയുകയും അടിച്ചുതകർക്കുകയുമായിരുന്നു. ചില ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടുണ്ട്. റെയിഡിനെതിരെ വലിയ പ്രതിഷേധമാണ് തൃണമൂൽ കോൺഗ്രസ് നടത്തിയത്. ആക്രമണത്തിൽ പ്രാദേശിക മാധ്യമപ്രവർത്തകനും പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം