തിരുപ്പതി എയർപോർട്ടിന്‍റെ പേര് 'ശ്രീ വെങ്കിടേശ്വര' എന്നാക്കണം ; ശുപാർശയുമായി തിരുമല തിരുപ്പതി ദേവസ്ഥാനം

 
India

തിരുപ്പതി എയർപോർട്ടിന്‍റെ പേര് 'ശ്രീ വെങ്കിടേശ്വര' എന്നാക്കണം ; ശുപാർശയുമായി തിരുമല തിരുപ്പതി ദേവസ്ഥാനം

വിമാനത്താവളം തിരുമല ക്ഷേത്രത്തിന് ചേരുന്ന വിധത്തിൽ രൂപകൽപന ചെയ്യണമെന്നും ശുപാർശയിലുണ്ട്.

നീതു ചന്ദ്രൻ

തിരുപ്പതി: ആന്ധ്രപ്രദശിലെ റെണിഗുണ്ട വിമാനത്താവളത്തിന്‍റെ പേര് ശ്രീ വെങ്കടേശ്വര ഇന്‍റർനാഷണൽ എയർപോർട്ട് എന്നാക്കി മാറ്റണമെന്ന് ശുപാർശ ചെയ്ത് തിരുമല തിരുപ്പതി ദേവസ്ഥാനം(ടിടിഡി). ചെയർമാൻ ബി.ആർ.നായിഡുവാണ് ഇതു സംബന്ധിച്ച ശുപാർശ വ്യോമയാന മന്ത്രാലയത്തിനും വിമാനത്താവളം അധികൃതർക്കും നൽകിയതായി സ്ഥിരീകരിച്ചത്. വിമാനത്താവളം തിരുമല ക്ഷേത്രത്തിന് ചേരുന്ന വിധത്തിൽ രൂപകൽപന ചെയ്യണമെന്നും ശുപാർശയിലുണ്ട്.

ക്ഷേത്രത്തിലേക്കുളള നെയ്യ്, വെള്ളം മറ്റ് ഭക്ഷണപദാർഥങ്ങൾ എന്നിവയുടെ ഗുണം പരിശോധിച്ച് ഉറപ്പാക്കുന്നതിനായി തിരുപത്തിയിൽ സ്ഥലം ലീസിനെടുത്ത് സിഎസ്ഐആർ ലാബ് ആരംഭിക്കുമെന്നും ചെർമാൻ വ്യക്തമാക്കി.

ഇന്ത്യ - യുഎസ്, യൂറോപ്യൻ യൂണിയൻ വ്യാപാര കരാറുകൾ ഉടൻ

75 രാജ്യങ്ങളിൽ നിന്നുള്ള വിസ അപേക്ഷകളുടെ പ്രോസസിങ് യുഎസ് നിർത്തിവയ്ക്കുന്നു

കുടുംബശ്രീ ഉത്പന്നങ്ങൾ ആഗോള വിപണിയിലേക്ക്

ഇറാനിൽ സൈനിക നടപടി ഉടനെന്ന് റിപ്പോർട്ട്

അണ്ടർ-19 ലോകകപ്പ്: പട്ടേലിന് 5 വിക്കറ്റ്, ഇന്ത്യക്ക് ജയത്തോടെ തുടക്കം