വിജയ്

 
India

പോളിങ് സമയം നീട്ടണം; തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് വിജയ്

ബസുകൾ ഇല്ലാത്തതിനാൽ ആയിരക്കണക്കിന് വോട്ടർമാർ വിവിധയിടങ്ങളിൽ കുടുങ്ങിയെന്നും അതിനാൽ പോളിങ് 2 മണിക്കൂർ അധികം അനുവദിക്കണമെന്നാണ് വിജയ് പറയുന്നത്

Aswin AM

ചെന്നൈ: തമിഴ്നാട്ടിലെ പോളിങ് സമയം നീട്ടണമെന്ന് ആവശ‍്യപ്പെട്ട് തമിഴക വെട്രി കഴകം അധ‍്യക്ഷനും നടനുമായ വിജയ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ബസുകൾ ഇല്ലാത്തതിനാൽ ആയിരക്കണക്കിന് വോട്ടർമാർ വിവിധയിടങ്ങളിൽ കുടുങ്ങിയെന്നും അതിനാൽ പോളിങ് 2 മണിക്കൂർ അധികം അനുവദിക്കണമെന്നാണ് വിജയ് പറയുന്നത്.

ബസുകൾ കുറച്ചത് ആസൂത്രിത നീക്കമാണെന്നും വിജയ് ആരോപിച്ചു. പ്രധാനമായും മൂന്ന് ആവശ‍്യങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിൽ വിജയ് ഉന്നയിച്ചിരിക്കുന്നത്.

പോളിങ് രാത്രി 8 വരെ ആക്കണം, ബസ് സർവീസ് നടത്താൻ സംസ്ഥാന സർക്കാരിനും കോർപ്പറേഷനും നിർദേശം നൽകണം, പോളിങ് വൈകുന്ന സാഹചര‍്യത്തിൽ ബൂത്തുകളിൽ മേൽനോട്ടം വഹിക്കാൻ ഒരു ഉദ‍്യോഗസ്ഥനെ നിയമിക്കണം. ഇതെല്ലാമാണ് അദ്ദേഹത്തിന്‍റെ ആവശ‍്യങ്ങൾ.

സുപ്രീം കോടതി ജഡ്ജിയായി ആൾമാറാട്ടം; ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്‍റെ മുൻ കാമുകന് എട്ട് വർഷം തടവ്

15 ദിവസത്തെ വിസയിൽ ജപ്പാനിലെത്തി; 33 വർഷം താമസിച്ചു, ഒടുവിൽ അറസ്റ്റ്

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം

പട്ടത്തിന്‍റെ നൂൽ കഴുത്തിൽ കുരുങ്ങി മുൻ സൈനികൻ മരിച്ചു

ചിതാഭസ്മം നിമജ്ജനം ചെയ്യാൻ പോകവേ വാഹനാപകടം; 3 പേർ മരിച്ചു, 23 പേർക്ക് പരുക്ക്