പ്രതീകാത്മക ചിത്രം

 
India

ആട് മേയ്ക്കുന്നതിനിടെ മിന്നലേറ്റ് രണ്ട് പേർ മരിച്ചു; ഒരാൾക്ക് പരുക്ക്

കുളത്തിന് സമീപം ആടുകളെ മേയ്ക്കുന്നതിനിടെയാണ് ഇവർക്ക് മിന്നലേറ്റത്

Sarath Nath MS

ഗർവ: ഝാർഖണ്ഡിലെ ഗർവ ജില്ലയിൽ മിന്നലേറ്റ് രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. ചൊവ്വാഴ്ച ബാലിഗഢ് ഗ്രാമത്തിലാണ് സംഭവം.

ആഷിഖ് ഖാൻ (50), രാജു ഭൂയാൻ (38) എന്നിവരാണ് മരിച്ചത്. വാഷി ഖാൻ (55) എന്നയാൾക്കാണ് പരുക്കേറ്റത്. കുളത്തിന് സമീപം ആടുകളെ മേയ്ക്കുന്നതിനിടെയാണ് ഇവർക്ക് മിന്നലേറ്റത്. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഗർവ സദർ പൊലീസ് കേസെടുത്തു.

മദ്യപിച്ച് വാഹനമോടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സിജെപി

ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’; 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കും

തെരുവിൽ അലയുന്ന പശുക്കളെ തട്ടിക്കൊണ്ടുപോകും, കൊന്ന് ഇറച്ചി വിൽക്കും; ഡൽഹിയിൽ യുവാവ് അറസ്റ്റിൽ

നേപ്പാളിൽ വീണ്ടും ഹിമപാതം