തൊഴിൽ രഹിതരായ യുവാക്കളെ പാറ്റകളോട് ഉപമിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

 

Supreme court of India

India

തൊഴിൽരഹിതരെ പാറ്റകളോട് ഉപമിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

കോടതിയോട് മാപ്പ് പറഞ്ഞ് കൊണ്ട് അഭിഭാഷകൻ ഹർജി പിൻവലിച്ചു.

നീതു ചന്ദ്രൻ

ന്യൂഡൽഹി: തൊഴിൽരഹിതരായ യുവാക്കളെ പാറ്റകളോട് ഉപമിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. അത്തരക്കാരാണ് പിന്നീട് മാധ്യമ, സമൂഹമാധ്യമ, ആർടിഐ ആക്റ്റിവിസ്റ്റുകളായി മാറി സിസ്റ്റത്തെ ആക്രമിക്കാൻ തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന അഭിഭാഷകപദവി ആവശ്യപ്പെട്ട് ഒരു അഭിഭാഷകൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ചിന്‍റെ പരാമർശം.

ഇപ്പോൾ തന്നെ ഇവിടെ വ്യവസ്ഥിതിയെ ആക്രമിക്കുന്ന പരാന്നഭോജികൾ ധാരാളമുണ്ടെന്നും അവർക്കൊപ്പം കൈ കോർക്കാൻ ആഗ്രഹിക്കുകയാണോ എന്നും ബെഞ്ച് അഭിഭാഷകനോട് ചോദിച്ചു. മുതിർന്ന അഭിഭാഷക പദവി ചോദിച്ചു വാങ്ങേണ്ടതല്ല, നിങ്ങൾ അത് ആവശ്യപ്പെടുകയാണ്. അതു ശരിയാണെന്നു തോന്നുന്നുണ്ടോ എന്നും കോടതി ചോദിച്ചു.

മുതിർന്ന അഭിഭാഷകൻ എന്ന പദവി അലങ്കാരമായി കൊണ്ടു നടക്കാനാണോ ആഗ്രഹം എന്നു ചോദിച്ച കോടതി, വക്കീൽക്കോട്ടും ധരിച്ചെത്തുന്നവരുടെയെല്ലാം നിയമ ബിരുദം വിലയിരുത്താൻ സിബിഐയോട് ആവശ്യപ്പെടുമെന്നും മുന്നറിയിപ്പ് നൽകി.

ബാർ കൗൺസിലിന് വോട്ടുകൾ ആവശ്യമുള്ളതു കൊണ്ട് ഇക്കാര്യത്തിൽ അവർ എന്തെങ്കിലും ചെയ്യുമെന്ന് കരുതുന്നില്ലെന്നും കോടതി വ്യക്തമാക്കി. കോടതിയോട് മാപ്പ് പറഞ്ഞ് കൊണ്ട് അഭിഭാഷകൻ ഹർജി പിൻവലിച്ചു.

ഓണക്കാലത്ത് ബെംഗളൂരു മലയാളികള്‍ക്ക് നാടണയാന്‍ റെയ്ല്‍വേയുടെ കൈത്താങ്ങ്; 8 സ്‌പെഷ്യല്‍ ട്രെയ്ന്‍ സര്‍വീസ് ഓഗസ്റ്റ് അവസാനം വരെ നീട്ടി

അയോധ്യയിലെ സേവനം അവസാനിച്ചു; തുടരാനില്ലെന്ന് ചമ്പത് റായി

മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ച് കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ വനിതയുടെ സഹോദരി

'നോ ഐഡി, നോ എന്‍ട്രി'; മദ്യം വാങ്ങാന്‍ 23 വയസ്, കര്‍ശനമാക്കാന്‍ സര്‍ക്കാര്‍

ഓപ്പറേഷന്‍ തൂഫാന്‍; ഇതുവരെ പിടികൂടിയത് 30 കോടിയുടെ മയക്കുമരുന്ന്‌