India

ന്യൂയോർക്ക് ടൈംസ് ഇന്ത്യയെക്കുറിച്ച് നുണ പ്രചാരണം നടത്തുന്നു; കേന്ദ്ര മന്ത്രി

കശ്മീരിലെ വാർത്തയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെയായിരുന്നു ലേഖനം

ന്യൂഡൽഹി: യുഎസ് മാധ്യമമായ ദി ന്യൂയോർക്ക് ടൈംസ് ഇന്ത്യയെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്ര ഇൻഫർമെഷൻ ആൻഡ് ബ്രോഡ് കാസ്റ്റിങ് മന്ത്രി അനുരാഗ് ഠാക്കൂർ. ന്യൂയോർക്ക് ടൈംസിൽ കാശ്മീരിലെ മാധ്യമ സ്വാതന്ത്രത്തെക്കുറിച്ചുള്ള ലേഖനം വെറും കെട്ടുകഥയാണെന്നും ഠാക്കൂർ ട്വിറ്ററിൽ കുറിച്ചു.

'കെട്ടുകഥയും ദോഷഫലങ്ങൾ ഉളവാക്കുന്നതുമായ ഈ ലേഖനം ഇന്ത്യയ്ക്കും അതിന്‍റെ ജനാധിപത്യ സ്ഥാപനങ്ങൾക്കും മൂല്യങ്ങൾക്കും എതിരായ സംഘടിത ആശപ്രചാരണം നടത്തുകയെന്ന ലക്ഷ്യത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്' എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. കശ്മീരിലെ വാർത്തയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെയായിരുന്നു ലേഖനം. ഇതിനെതിരെയാണ് അനുരാഗ് ഠാക്കൂറിന്‍റെ ട്വിറ്റർ പോസ്റ്റ്.

''അമീബിക് മസ്തിഷ്ക ജ്വരം പടർന്നു പിടിക്കുന്നു''; കപ്പൽ മുങ്ങി, വീണ ജോർജിനെതിരേ പ്രതിപക്ഷം

ആശുപത്രികളിലെ ഉപകരണക്ഷാമം പരിഹരിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി അനുവദിച്ചു

ശബരിമലയിലെ സ്വർണപ്പാളി കേസ്; വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

പ്രധാനമന്ത്രിയുടെയും അമ്മയുടെയും എഐ വിഡിയോ ഉടൻ നീക്കണം: കോടതി

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വ‍യർ കുടുങ്ങിയ സംഭവം; വീഴ്ച സമ്മതിച്ച് ആരോഗ്യ മന്ത്രി