ഉത്തർപ്രദേശിൽ പ്രളയം; 17,000ത്തോളം ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു

 
India

ഉത്തർപ്രദേശിൽ പ്രളയം; 17,000ത്തോളം ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു

ഏകദേശം 3.53 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോർട്ടുകൾ

Aswin AM

വാരണാസി: ഉത്തർപ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയം 26 ജില്ലകളെ ബാധിച്ചു. ഇതോടെ 17,000ത്തോളം ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചതായി ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി. ഏകദേശം 3.53 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോർട്ടുകൾ. വാരണാസി, അയോധ‍്യ, ഗാസിപുർ, കാൺപുർ‌ അടക്കമുള്ള ജില്ലകളെയാണ് പ്രളയം ബാധിച്ചത്.

1312 ദുരിതാശ്വാസ ക‍്യാംപുകളിലായി 4,847 പേർ കഴിയുന്നുണ്ട്. ഭക്ഷണം, ആവശ‍്യ വസ്തുക്കൾ, ആരോഗ‍്യ സംരക്ഷണം എന്നിവ ഉറപ്പാക്കാൻ ദുരിതാശ്വാസ സംഘങ്ങളെ വിന‍്യസിച്ചിട്ടുണ്ട്. 1697 ബോട്ടുകളും 1068 മെഡിക്കൽ ടീമുകളും രക്ഷാപ്രവർത്തനത്തിൽ സജീവമായി രംഗത്തുണ്ട്. അതേസമയം, പ്രളയത്തെത്തുടർന്ന് കഴിഞ്ഞ ദിവസം 3 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പിണറായി വിജയന്‍റെ ജയന്തി ആശംസയിൽ 'ശ്രീകൃഷ്ണ സങ്കൽപ്പം' എന്ന് പരാമർശം; ട്രോളുകളും വിമർശനവുമായി കമന്‍റ് ബോക്സ്

അമ്മായിയമ്മയുടെ കാറിന്‍റെ നാല് ടയറും പഞ്ചറാക്കി; 46 കാരനെതിരേ കേസ്

പാർക്കിങ്ങിനിടെ തൂണിലിടിച്ച് ഇൻഡിഗോ വിമാനം; ആളപായമില്ല

ഞങ്ങള്‍ വിദ്യാര്‍ഥികളുടെ ടീം: അഭിജീത്ത് ദിപ്‌കെ

ലൈഫ് ഭവന പദ്ധതി തട്ടിപ്പ്; റാണി ലക്ഷ്മിക്ക് രാഷ്ട്രീയ ഉദ്യോ​ഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തിൽ പൊലീസ്