ഉത്തരാഖണ്ഡിൽ ഹിമപാതം; 47 തൊഴിലാളികൾ കുടുങ്ങി

 
India

ഉത്തരാഖണ്ഡിൽ ഹിമപാതം; 47 തൊഴിലാളികൾ കുടുങ്ങി

ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) തൊഴിലാളികളാണ് കുടുങ്ങിയത്.

ന്യൂഡൽ‌ഹി: ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ 47 തൊഴിലാളികൾ കുടുങ്ങിയതായി റിപ്പോർട്ട്. റോഡ് നിർമാണത്തിൽ‌ ഏർപ്പെട്ടിരുന്ന 57 പേരാണ് മഞ്ഞിൽ കുടുങ്ങിയത്. ഇതിൽ 10 പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച മന മുതൽ ബദ്രിനാഥ് ധമിനു സമീപം വരെയുണ്ടായ ഹിമപാതത്തിൽ റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന 57 പേർ കുടുങ്ങിയതായി ഐജി നിലേഷ് ആനന്ദ് വ്യക്തമാക്കി.

ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) തൊഴിലാളികളാണ് കുടുങ്ങിയത്. ഇന്ത്യ- ടിബറ്റ് അതിർത്തിയിലെ അവസാനത്തെ ഗ്രാമമാണ് മന.

3,200 മീറ്റർ ഉയരത്തിലാണ് ഈ ഗ്രാമം. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിട്ടുണ്ട്.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ