ഉത്തരാഖണ്ഡിലെ ഇരട്ട മിന്നൽപ്രളയം: പത്തോളം സൈനികരെ കാണാതായതായി റിപ്പോർട്ട്

 
India

ഉത്തരാഖണ്ഡിലെ ഇരട്ട മിന്നൽപ്രളയം: പത്തോളം സൈനികരെ കാണാനില്ല

മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹർഷിയിലുണ്ടായ മിന്നൽപ്രളയത്തിൽപ്പെട്ട്, ക്യാംപിലുണ്ടായിരുന്ന പത്തോളം സൈനികരെ കാണാതായതായി റിപ്പോർട്ട്. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തില്‍ മേഘവിസ്‌ഫോടനമുണ്ടായതിനു പിന്നാലെയാണ് സുഖി ടോപ്പില്‍ സൈനിക ക്യാംപിനു സമീപത്തായി രണ്ടാമത്തെ മേഘവിസ്ഫോടനമുണ്ടായത്.

ധരാലിക്ക് സമീപം സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഹർഷി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ. അതേസമയം, മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.

പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പരിസര പ്രദേശങ്ങളിലുള്ള ജനങ്ങൾക്കും എസ്ഡിആര്‍എഫ്, സൈനിക യൂണിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള അടിയന്തര സംഘങ്ങള്‍ക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകി. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.

ഗാൽവാൻ ഏറ്റുമുട്ടലിനു ശേഷം ഇതാദ‍്യം; പ്രധാനമന്ത്രി ചൈനയിലേക്ക്

തുടർച്ചയായി 26-ാം തവണ; കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ യൂണിയൻ നിലനിർത്തി എസ്എഫ്ഐ

ഇംഗ്ലണ്ട് പര‍്യടനത്തിലെ മികച്ച പ്രകടനം; റാങ്കിങ്ങിൽ കുതിച്ചു കയറി സിറാജ്

പത്താം ക്ലാസ്, പ്ലസ്‌ടു വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ 75% ഹാജർ നിർബന്ധം

മെഡിസെപ് പരിഷ്കരിച്ചു; 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ