ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 7 തൊഴിലാളികൾ മരിച്ചു

 
India

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 7 തൊഴിലാളികൾ മരിച്ചു

15 തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്

Namitha Mohanan

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ കുടുങ്ങി‍യ 7 തൊഴിലാളികൾ മരിച്ചു. 15 പേർക്ക് പരുക്കേറ്റിട്ടുണ്ട്. തുരങ്കത്തിൽ ആകെ കുടുങ്ങിയ 22 തൊഴിലാളികളായിരുന്നു ഉണ്ടാ‍യിരുന്നത്.

ചമോലി ജില്ലയിലെ പീപൽക്കോട്ടിയിൽ തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്‍റ് കോർപറേഷന്‍റെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിലാണ് അപകടമുണ്ടായത്. തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ നിന്നും 1.5 കിലോമീറ്റർ ഉള്ളിലാണ് അവശിഷ്ടങ്ങൾ വന്ന് നിറഞ്ഞത്.

വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മിന്നൽ പ്രളയത്തിന് പിന്നാലെ വലിയതോതിൽ മണ്ണും വെള്ളവും തുരങ്കത്തിനുള്ളിലേക്ക് ഇരച്ചെത്തുകയായിരുന്നു. അപകടത്തിന് പിന്നെലെ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും 7 പേർ മരിക്കുകയായിരുന്നു.

സ്റ്റെൽത്ത് യുദ്ധവിമാനം; ടെൻഡറിൽ പരാജയപ്പെട്ട് എച്ച്എഎൽ

യുപിഐ ഇടപാടിന് ഫീസ്: കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി

ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ബൈക്ക് ഓടിച്ചുകയറ്റി, തിരുവനന്തപുരത്ത് രണ്ടുപേർ അറസ്റ്റിൽ

സാമ്പത്തിക ക്രമക്കേട്; ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങുമായി ബന്ധപ്പെട്ട 12 ഇടങ്ങളിൽ ആദായനികുതി റെയ്ഡ്

മെസിയുടെ പേരിൽ നടന്ന തട്ടിപ്പ്; ആന്‍റോ അഗസ്റ്റിന്‍റെ മുൻ‌കൂർ ജാമ്യപേക്ഷ തീർപ്പാക്കി