സ്ഥലത്ത് സൈന്യം തെരച്ചിൽ നടത്തുന്നു 
India

ജമ്മു കശ്മീരിൽ ഹിമപാതത്തിൽ വിദേശി മരിച്ചു; ഒരാൾക്കായി തെരച്ചിൽ

സ്ഥലത്ത് സൈന്യവും ജമ്മു കശ്മീർ ഭരണകൂടത്തിന്‍റെ പട്രോളിങ് സംഘവും രക്ഷാപ്രവർത്തനവും തെരച്ചിലും നടത്തുകയാണ്

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിലെ അഫർവത് കൊടുമുടിയിലെ ഖിലൻമാർഗിലുണ്ടായ ഹിമപാതത്തിൽപെട്ട് ഒരു വിദേശി മരിച്ചു. മറ്റൊരു വിദേശിയെ കണാതായിട്ടുണ്ട്. ഇയാൾക്കായുള്ള തെരച്ചിൽ ആരംബിച്ചു. പരുക്കേറ്റ മൂന്നു പേരെ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മരിച്ചയാളും കാണാതായ ആളും സ്കൈയർമാരാണ്. 5 സ്കൈയർമാരെയെങ്കിലും കാണാതായതായാണ് വിവരം.

സ്ഥലത്ത് സൈന്യവും ജമ്മു കശ്മീർ ഭരണകൂടത്തിന്‍റെ പട്രോളിങ് സംഘവും രക്ഷാപ്രവർത്തനവും തെരച്ചിലും നടത്തുകയാണ്. പ്രദേശവാസികളുടെ സഹായമില്ലാതെയാണ് സ്കൈയിങ്ങിന് ശ്രമിച്ചതെന്നാണ് സൂചന. കശ്മീരിൽ കഴിഞ്ഞ 2 ദിവസമായ കനത്ത മഞ്ഞുവീഴ്ചയാണ്. താഴ്‌വരയിലെ കുന്നിൻ പ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും വലിയതോതിലുള്ള മഞ്ഞുവീഴ്ചയുണ്ടാകുന്നുണ്ട്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു