മമത ബാനർജി

 
ഫയൽ ചിത്രം
India

മമതയെ അൺഫോളോ ചെയ്ത് കോൽക്കത്ത പൊലീസ്; മോദിയെയും അമിത് ഷായെയും ഫോളോ ചെയ്തു

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ നിന്നാണ് അൺഫോളോ ചെയ്തത്

MV Desk

കോൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാതെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ കഴിഞ്ഞ 15 വർഷമായി സംസ്ഥാനം ഭരിച്ചിരുന്ന മമതയുടെ തൃണമൂൽ കോൺഗ്രസിനെ വെട്ടി എൻഡിഎ അധികാരം പിടിച്ചെടുത്തു. പിന്നാലെ ഇപ്പോഴിതാ മുൻ മുഖ്യമന്ത്രി മമത ബാനർജി, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അടക്കമുള്ള നേതാക്കളെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്ത് കോൽക്കത്ത പൊലീസ്.

പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ കോൽക്കത്ത പൊലീസ് ഫോളോ ചെയ്യുകയും ചെയ്തു. സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായ മാറ്റത്തിനു പിന്നാലെയാണ് കോൽക്കത്ത പൊലീസിന്‍റെ നീക്കം. ‌

അതേസമയം, പശ്ചിമ ബം​ഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ കോൽക്കത്തയിലെ ബ്രി​ഗേഡ് പരേഡ് മൈതാനത്തിലാണ് ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ എൻഡിഎ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.

ഒരു വശത്ത് ചർച്ച, മറു വശത്ത് ജാഗ്രതയോടെ ഇറാൻ സൈന്യം

മുഹറം പൊതു‌ അവധി വെള്ളിയാഴ്ച

നിതീഷ് റെഡ്ഡിക്ക് പരുക്ക്; പുതുമുഖം ഇന്ത്യൻ ടീമിൽ

ഡോ. റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി; ആരോഗ്യവകുപ്പിന് ആശ്വാസം

സഭയിൽ സ്റ്റാലിനെ അനുകരിച്ച് മാസ് ആക്ഷനുമായി വിജയ്; ഇനി പാട്ടും ഡാൻസും കാണാമെന്ന് ‌വിമർശനം|Video